ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലോകമാന്യ തിലക് ദേശീയ അവാര്‍ഡ് നല്‍കുമെന്ന് തിലക് സ്മാരക് മന്ദിര്‍ ട്രസ്റ്റ് (ഹിന്ദ് സ്വരാജ് സംഘം).
നേതൃമികവിനും പൗരന്മാരില് ദേശസ്നേഹം ഉണര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമുളള അംഗീകാരവുമായാണ് പുരസ്കാരം.
ലോകമാന്യ തിലകിന്റെ 103-ാം ചരമവാര്‍ഷികമായ ഓഗസ്റ്റ് ഒന്നിനാകും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോകമാന്യ തിലക് ദേശീയ അവാര്‍ഡ് സമ്മാനിക്കുക. പൂനയിലാകും പരിപാടി സംഘടിപ്പിക്കുകയെന്നും ട്രസ്റ്റ് പ്രസിഡന്റ് ദീപക് തിലക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തിന് കീഴില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ത്യ പുരോഗതിയുടെ പടവുകള്‍ കയറിയെന്ന് ട്രസ്റ്റ് അറിയിച്ചു.
ഇന്ത്യയെ ആഗോള ഭൂപടത്തില്‍ ഇടംപിടിക്കുന്ന വിധത്തില്‍ ഉയര്‍ത്തുന്നതിലും മോദിയുടെ പങ്ക് വലുതാണ്.അവാര്‍ഡ് ദാന ചടങ്ങിലേക്ക് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ മുഖ്യാതിഥിയായി ക്ഷണിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
മഹാരാഷ്ട്ര ഗവര്‍ണര്‍ രമേഷ് ബായിസ്, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ എന്നിവരും ക്ഷണിതാക്കളില്‍ ഉള്‍പ്പെടുന്നുണ്ട്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: