തിരുവനന്തപുരം: ഒക്ടോബര്‍ അഞ്ച് മുതല്‍ ഇന്ത്യയില്‍ നടക്കുന്ന ഐ സി സി ഏകദിന ലോകക്കപ്പിന്റെ ട്രോഫി സംസ്ഥാനത്തെത്തി.ട്രോഫി ടൂറിനോടനുബന്ധിച്ചാണ് ലോകകപ്പ് സംസ്ഥാനത്തെത്തിച്ചത്.
തിരുവനന്തപുരത്ത് മുക്കോല സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളില്‍ തിങ്കളാഴ്ച ട്രോഫി പ്രദര്‍ശിപ്പിച്ചത് വിദ്യാര്‍ത്ഥികളെ ആവേശം കൊളളിച്ചു.
12-ാം തീയതി വരെ ട്രോഫി കേരളത്തിലുണ്ടാകും.
സ്വകാര്യപരിപാടിയായാണ് പ്രദര്‍ശനം. സ്വകാര്യ ഏജന്‍സിയാണ് ഇതിന്റെ ചുമതല. തിരുവനന്തപുരത്തും കൊച്ചിയിലും ഒന്നിലധികം വേദികളില്‍ ട്രോഫിയുടെ പ്രദര്‍ശനം ഉണ്ട്.
.ലോകകപ്പിന്റെ മുഖ്യവേദിയായ അഹമ്മദാബാദില്‍ നിന്നാണ് ട്രോഫി പര്യടനം ആരംഭിച്ചത്. ഇന്ത്യയിലും മറ്റ് 18 രാജ്യങ്ങളിലും പര്യടനം ഉണ്ടായിരിക്കും. കേരളത്തില്‍ നിന്ന് ട്രോഫി ന്യൂസിലാന്‍ഡിലേക്കാണ് കൊണ്ടുപോകുന്നത്. പര്യടനത്തിന് ശേഷം സെപ്റ്റംബറില്‍ തിരിച്ചെത്തും. ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പ് ആരംഭിക്കുന്നത്.
















