ഷിംല: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ബിയാസ് നദി കരകവിഞ്ഞതോടെ വെള്ളത്തില്‍ മുങ്ങുന്ന ഹിമാചല്‍ പ്രദേശിലെ പഞ്ചവക്ത്ര ക്ഷേത്രത്തിന്റെ വീഡിയോ വൈറല്‍. അഞ്ച് മുഖങ്ങളുള്ള ശിവവിഗ്രഹമാണ് ഏറെ പവിത്രമെന്ന് കരുതുന്ന ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. എ എന്‍ ഐ വാര്‍ത്താ ഏജന്‍സിയാണ് ഈ വീഡിയോ പുറത്തുവിട്ടത്.
ഹിമാചല്‍ പ്രദേശിലെ ടൂറിസ്റ്റ് കേന്ദ്രമായ മാണ്ഡിയിലാണ് പഞ്ചവക്ത്രക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഹിമാചല്‍ പ്രദേശിലെ കാശി എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. മലമുകളിലെ വാരണാസി എന്നും അറിയപ്പെടുന്നു. ശിവനാണ് ഇവിടുത്തെ ദൈവം. അഞ്ച് തലകളുള്ള ശിവനാണ് ഈ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്. അതിനാലാണ് പഞ്ച വക്ത്രം (അഞ്ച് മുഖങ്ങള്‍) എന്ന പേര് ഈ ക്ഷേത്രത്തിന് കൈവന്നത്. ഷിഖാര വാസ്തുശില്‍പകലയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു വലിയ തറയിലും നാല് കല്‍തൂണുകളിലുമാണ് ഈ ക്ഷേത്രം ഉയര്‍ന്ന് നില്‍ക്കുന്നത്.
അഞ്ച് മുഖങ്ങളുള്ള ശിവബിംബമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ശിവന്റെ അഞ്ച് സ്വഭാവങ്ങളെ ചിത്രീകരിക്കുന്ന തത് പുരുഷ, അഘാര, ഇഷാന, വാമദേവ, രുദ്ര എന്നീ മുഖങ്ങളാണ് വിഗ്രഹത്തിനുള്ളത്. ഈ ക്ഷേത്രം എന്നാണ് നിര്‍മ്മിക്കപ്പെട്ടതെന്നതിന് കൃത്യമായ കണക്കില്ല. സിദ്ധ് സെന്‍ രാജാവിന്റെ കാലത്ത് വെള്ളപ്പൊക്കം മൂലം കേടുപാടുകള്‍ സംഭവിച്ച ഈ ക്ഷേത്രത്തെ പുനരുദ്ധരിച്ചു.1684 മുതല്‍1727 വരെയാണ് ഈ സിദ്ധ് സെന്‍ രാജാവിന്റെ കാലഘട്ടം. ബിയാസ് നദിയുടെയും സുകേതി നദിയുടെയും സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഏറെ പഴക്കമുള്ള ക്ഷേത്രമാണ് പഞ്ചവക്ത്ര ക്ഷേത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: