എരുമപ്പെട്ടി: നിരോധിച്ച ലഹരിവസ്തുക്കള്‍ വില്പന നടത്തിയിരുന്ന വയോധികനെ എരുമപ്പെട്ടി പൊലിസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി നെല്ലുവായ് മുരിങ്ങത്തേരി കണ്ണനായ്ക്കല്‍ ജോണിയെയാണ് എസ്.ഐ. കെ.പി. ഷിബുവും സംഘവും പിടികൂടിയത്.
മുരിങ്ങത്തേരിയിലുള്ള വ്യാപാര സ്ഥാപനം കേന്ദ്രീകരിച്ചാണ് നിരോധിച്ച പുകയില ഉല്പന്നങ്ങളായ ഹാന്‍സ്, പാന്‍പരാഗ് എന്നിവ വന്‍തോതില്‍ വില്പന നടത്തിയിരുന്നത്. യുവാക്കളെയും ഇതര സംസ്ഥാന തൊഴിലാളികളെയും ലക്ഷ്യംവെച്ചാണ് കച്ചവടം നടത്തുന്നത്. പൊലിസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മേഖലയില്‍ പരിശോധന നടത്തിയത്. ചാക്കിലാക്കിയാണ് ഹാന്‍സ് സൂക്ഷിച്ചിരുന്നത്. തമിഴ്നാട്ടില്‍ നിന്നെത്തിക്കുന്ന പുകയില ഉല്പന്നങ്ങള് വന്‍വില ഈടാക്കിയാണ് വില്‍ക്കുന്നത്. പുകയില വസ്തുക്കള്‍ വിറ്റതിന് മുമ്പും ഇയാള്‍ പൊലിസ് പിടിയിലായിട്ടുണ്ട്.
സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ കെ. സഗുണ്‍, സുബിന് സുധി, കെ. സച്ചിന് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: