കോട്ടയം: ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനം ഇന്ന് സമാപിക്കും. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ രാവിലെ ആരംഭിച്ച ബാല പ്രതിഭാസംഗമം ബാലതാരം ആരീഷ് അനൂപ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ബാലപ്രതിഭകളായ ആല്‍ഫിന്‍ എബ്രഹാം രാജു, അലീന ഷെറിന്‍ ഫിലിപ്പ്, നിവേദിത.ഡി, നന്ദന ഡി, ശ്രാവണ്‍ എസ്.കുമാര്‍, അഭിനവ് കൃഷ്ണ, ആദിദേവ് സനീഷ് എന്നിവരെ ആദരിച്ചു.
ബാലഗോകുലം സംസ്ഥാന സമിതി അംഗം എന്‍. ഹരീന്ദ്രന്‍ പ്രഭാഷണം നടത്തും. രാവിലെ 10ന് വാര്‍ഷിക സമ്മേളനം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ചലച്ചിത്ര സംവിധായകന്‍ ജയരാജ്, സാമ്പത്തിക വിദഗ്ധന്‍ ആദികേശവന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. ആര്‍എസ്എസ് പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍ മുഖ്യപ്രഭാഷണം നടത്തും.
ഗോകുലഭാരതി പ്രകാശനവും കൈയെഴുത്ത് മാസിക ഫലപ്രഖ്യാപനവും നടക്കും. കെ.എന്‍. സജികുമാര്‍, ഡോ. ഇ.പി. കൃഷ്ണന്‍ നമ്പൂതിരി, ബി. അജിത് കുമാര്‍ എന്നിവര്‍ സംസാരിക്കും. 12ന് പ്രതിനിധി സഭയില്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.പി. ബാബുരാജന്‍, സംസ്ഥാന സമിതിയംഗങ്ങളായ എസ്. ശ്രീകുമാര്‍, വി.ജെ. രാജ്‌മോഹന്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് പുതിയ സംസ്ഥാന ഭാരവാഹികളുടെ പ്രഖ്യാപനം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: