കോഴിക്കോട് : ഏകീകൃത സിവില്‍കോഡിനെതിരെ ലീഗിനെ ഒപ്പം ചേര്‍ത്ത് നിര്‍ത്തി എതിര്‍ക്കാമെന്ന പ്രതീക്ഷ മങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ മുസ്ലിം ലീഗ് പങ്കെടുത്തേക്കില്ല. സെമിനാറില്‍ പങ്കെടുക്കാനുള്ള സിപിഎമ്മിന്റെ ക്ഷണം ലീഗ് തള്ളുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് പാണക്കാട് ചേരുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുക്കും.
സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ലീഗ് നേതാക്കള്ക്കിടില് നിന്നും ഭിന്നാഭിപ്രായം ഉണ്ടായ സാചര്യത്തിലാണ് ഇത്. കൂടാതെ മുസ്ലിം ലീഗിനെ ചേര്‍ത്തുപിടിക്കാനുള്ള സിപിഎം തന്ത്രത്തില്‍ വീഴേണ്ടതില്ലെന്നാണ് ലീഗിലെ ഒരു വിഭാഗം പറയുന്നത്.
ഞായറാഴ്ച രാവിലെ പാണക്കാടാണ് യോഗം. സിപിഎം സെമിനാറില്‍ പങ്കെടുക്കാനുള്ള സമസ്തയുടെ തീരുമാനവും ലീഗിനെ സമ്മര്‍ദ്ദത്തില്‍ ആക്കിയിരുന്നു. ഇതും യോഗം ചര്‍ച്ച ചെയ്യും. സിവില്‍ കോഡിനെതിരെ സ്വീകരിക്കേണ്ട രാഷ്ട്രീയ നിയമ തുടര്‍ നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും. സിപിഎമ്മുമായി സഹകരിക്കുമെന്നും സെമിനാറില്‍ പങ്കെടുക്കുമെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: