ആലപ്പുഴ: ഫയര്‍ എന്‍ഒസി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പിടിയില്‍.
തിരുവനന്തപുരം പായവിള മണ്ണോട്ടുകോണം ഉള്ളുര്‍ വിളകത്ത് വീട്ടില്‍ പ്രദീപ് സി. എസ്(33)ആണ് അറസ്റ്റിലായത്. വാടയ്ക്കല്‍ അറ്റ്ലാന്റിക് കെയര്‍ കെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പണമാണ് തട്ടിയെടുത്തത്.
പുന്നപ്ര പോലീസ് സ്റ്റേഷന് പോലീസ് ഇന്‍സ്പ്ക്ടര്‍ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തില്‍ പുന്നപ്ര പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ സന്തോഷ്.ടി, സബ് ഇന്‍സ്പെക്ടര്‍ പ്രേംജി. രാഘവ്, സി.പി.ഒ. ഹരികൃഷ്ണന്. ജിനൂപ്, അനസ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്ത് അമ്പലപ്പുഴ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: