ചേര്‍ത്തല: പച്ചക്കറിയുടെ വിലക്കയറ്റത്തിനും തീവില നിയന്ത്രിക്കാന്‍ കഴിയാത്ത സംസ്ഥാന സര്‍ക്കാരിനുമെതിരെ മഹിളാമോര്‍ച്ച ചേര്‍ത്തല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൃഷിമന്ത്രിയുടെ ഓഫീസിലേക്ക് തക്കാളിയുമായി മാര്‍ച്ച് നടത്തി. തെക്കേ അങ്ങാടി കവലയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് മന്ത്രിയുടെ ഓഫീസിന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് ചേര്‍ന്ന സമ്മേളനം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍ അനിരുദ്ധ് ഉദ്ഘാടനം ചെയ്തു.
മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രസ്ന രജി അദ്ധ്യക്ഷയായി. ബിജെപി മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പില്‍, ജനറല്‍ സെക്രട്ടറിമാരായ അരുണ്‍ കെ. പണിക്കര്‍, പി. പ്രശാന്ത്, ആശ മുകേഷ്, മിത്ര വൃന്ദഭായി, ബിജിറാണി, രാധാരാജു, പ്രീതി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: