ലണ്ടന്‍: വിംബിള്‍ഡന്‍ ടെന്നിസില്‍ രണ്ടാം റൗണ്ട്, മൂന്ന് റൗണ്ട് മത്സരങ്ങള്‍ സമ്മിശ്രമായി നടന്ന ഇന്നലെ അല്ഭുതങ്ങളൊന്നുമില്ലാതെ വമ്പന്‍ താരങ്ങള്‍ മുന്നേറി. പുരുഷ സിംഗിള്‍സില്‍ ജന്നിക് സിന്നര്‍ ആണ് നാലാം റൗണ്ടിലേക്ക് മുന്നേറിയ പ്രധാന താരം. വനിതാ സിംഗിള്‍സില്‍ നാലാം റൗണ്ടിലെത്തിയ പ്രധാന താരം വിക്ടോറിയ അസരങ്കയാണ്.
വനിതാ സിംഗിള്‍സിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ രണ്ടാം സീഡ് താരം അരൈന സബലെങ്ക ജയിച്ചു മുന്നേറി. ഫ്രഞ്ച് താരം വര്‍വാര ഗ്രചേവയെ ആണ് ബലാറസ് താരം സബലെങ്ക തോല്‍പ്പിച്ചത്. സ്കോര്‍: 2-6, 7-5, 6-2.
മൂന്നാം റൗണ്ടില്‍ വിക്ടോറിയ അസരങ്കയുടെ ജയം നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു. റഷ്യക്കാരി ഡാറിയ കസാറ്റ്കിനയെ ആണ് താരം പരാജയപ്പെടുത്തിയത്. സ്കോര്‍: 6-2, 6-3.
പുരുഷ സിംഗിള്‍സില്‍ ഡെന്മാര്ക്ക് താരം ഹോള്‍ഗര്‍ റൂണെ സ്പാനിഷ് താരം റൊബര്‍ട്ടോ കര്ബെല്ലെസിനെയാണ് പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: