ന്യൂദല്‍ഹി: ഏകവ്യക്തിനിയമം നടപ്പിലാക്കണമെന്നാണ് ഭരണഘടനയിലുള്ളതെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ഭരണഘടനയുടെ നിര്‍ദേശ തത്വത്തിലാണ് ഏകവ്യക്തിനിയമത്തെക്കുറിച്ച് പറയുന്നതെന്നും ജഗ്ദീപ് ധന്‍കര്‍ ചൂണ്ടിക്കാട്ടുന്നു.
ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങള്‍ക്ക് അനുസരിച്ചാണ് നിയമങ്ങള്‍ ഉണ്ടാക്കേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമാണ്. ഇത് തടയുന്നതില്‍ ഒരു യുക്തിയുമില്ലെന്നും ഉപരാഷ്ടപതി ചൂണ്ടിക്കാട്ടുന്നു.
ഏക വ്യക്തിനിയമം രാജ്യത്തെയും ദേശീയതയെയും കൂടുതല്‍ കെട്ടുറപ്പുള്ളതാകുമെന്ന് ഉപരാഷ്ട്രപതി ഗുവാഹത്തിയില്‍ നടന്ന പൊതു പരിപാടിയില്‍ പറഞ്ഞു. ഇത് നടപ്പിലാക്കാന്‍ വൈകും തോറും നമ്മുടെ മൂല്യങ്ങള്‍ ക്ഷയിക്കാനുള്ല സാഹചര്യമുണ്ടാകും.-ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: