തിരുവനന്തപുരം: ഏക വ്യക്തി നിയമത്തിന് അനുകൂലമായി പണ്ട് ഇഎംഎസ് എടുത്ത നിലപാടിന്റെ പേരില്‍ വെട്ടിലായി സിപിഎം. പണ്ട് ഏക വ്യക്തിനിയമത്തിന് അനുകൂലമായി ഇഎംഎസ് ‘തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങള്‍’ എന്ന പുസ്തകത്തില്‍ എഴുതിയ വാചകങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി പ്രചരിക്കുകയാണ്.പ്രധാനമന്ത്രി മോദിയുടെ നിലപാടിന് അനുകൂലമായ നിലപാടാണ് അന്ന് ഇഎംഎസ് കൈക്കൊണ്ടത്. ഇഎംഎസിന്റെ ഈ നിലപാടിനെ ഇപ്പോഴത്തെ സിപിഎം നിലപാടിലേക്ക് (ഏക വ്യക്തിനിയമത്തെ എതിര്‍ക്കുകയാണ് ഇപ്പോള്‍ സിപിഎം) വളച്ചൊടിക്കാന്‍ ശ്രമിച്ചുകൊണ്ട് തോമസ് ഐസക് രംഗത്തെത്തിയെങ്കിലും ആ ശ്രമം പാളി.
ഏക സിവില്‍ നിയമം നടപ്പാക്കാലാക്കാന് ജനാധിപത്യ മഹിളാ അസോസിയേഷന് അടക്കമുള്ള ബഹുജന സംഘടനകള്‍ നടത്തുന്ന സമരം പ്രോത്സാഹനാര്ഹമാണെന്ന് കൂടി സിപിഎം അഭിപ്രായപ്പെടുന്നു. എന്നാണ് ഇഎംഎസ് പുസ്തകത്തില്‍ കുറിച്ചിരിക്കുന്നത്.
എന്നാല്‍ ദേശാഭിമാനി പത്രത്തില്‍ 1985 ജൂലൈ 12ന് ഇഎംഎസ് എഴുതി പ്രസിദ്ധീകരിച്ച ലേഖനം ചൂണ്ടിക്കാട്ടിയാണ് ഇഎംഎസിനെ വളച്ചൊടിക്കാന്‍ തോമസ് ഐസക് ശ്രമിക്കുന്നത്. ഈ ലേഖനത്തില്‍ സാമൂഹ്യ പരിഷ്കരണത്തിന് വേണ്ടിയുള്ള പൊതുജനാഭിപ്രായം രൂപപ്പെട്ടു കഴിഞ്ഞതിന് ശേഷമുള്ള കാലത്ത് മാത്രമാണ് ഏക സിവില്‍ കോഡ് നിയമം നടപ്പിലാക്കേണ്ടതെന്നാണ് ഇഎംഎസ് പറഞ്ഞതെന്നാണ് തോമസ് ഐസക്കിന്റെ വ്യാഖ്യാനം. എന്നാല്‍ ഈ ലേഖനമെഴുതി രണ്ട് മാസം കഴിഞ്ഞാണ് പൂര്‍ണ്ണമായും ഏകവ്യക്തിനിയമത്തെ അനുകൂലിച്ച് ഇഎംഎസ് രംഗത്ത് വന്നത്. .ഷാബാനു ബീഗം കേസ് വിവാദമായ കാലത്താണ് ഇഎംഎസ് ഈ നിലപാട് എടുത്തത്. ഇക്കാര്യം തോമസ് ഐസക് മറച്ചുവെയ്ക്കുന്നു. .
ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായി ഇപ്പോള്‍ സിപിഎം ഇഎംഎസിന് എതിരായ നിലപാടാണ് എടുക്കുന്നത്. എന്നാല്‍ പാര്‍ട്ടിക്കാണെങ്കില്‍ സിപിഎം സ്ഥാപകനും താത്വികാചാര്യനുമായ ഇഎംഎസിനെ തള്ളാനും വയ്യ. അതിനാല്‍ ഇഎംഎസിന്റെ പഴയ നിലപാടിനെ വളച്ചൊടിച്ച് സിപിഎമ്മിന് അനുകൂലമാക്കാനാണ് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക് ചില വ്യാഖ്യാനങ്ങളുമായി രംഗത്തെത്തിയത്.
എന്തായാലും തോമസ് ഐസക്കിന്റെ സൂത്രപ്പണിയൊന്നും വിലപ്പോകുന്ന മട്ടില്ല. സമൂഹമാധ്യമങ്ങളില്‍ ഏക വ്യക്തിനിയമത്തെക്കുറിച്ച് ഇഎംഎസ് സ്വീകരിച്ച പഴയ നിലപാടും ഇഎംഎസ് എഴുതിയ പുസ്തകത്തിന്റെ വാചകമുള്‍പ്പെട്ട പേജും വരെ അടയാളപ്പെടുത്തി പലരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.ഈ പുസ്തകത്തിന്റെ 97ാം പേജിലാണ് ഏക വ്യക്തിനിമയത്തെ അനുകൂലിക്കുന്ന നിലപാട് ഇഎംഎസ് വ്യക്തമായി എഴുതിയിരിക്കുന്നത്. ഇതിനെതിരെ പൊരുതാന്‍ കഴിയാതെ സൈബര്‍ സഖാക്കളും തളര്‍ച്ചയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: