ലണ്ടന്‍: വിംബിള്‍ഡന്‍ ടെന്നിസില്‍ സ്വിറ്റ്സര്‍ലന്‍ഡ് താരം സ്റ്റാന്‍ വാവ്റിങ്ക മൂന്നാം റൗണ്ടിലേക്ക് കുതിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് താരം ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റില്‍ മൂന്നാം റൗണ്ടിലെത്തുന്നത്. ഇന്ന് നടക്കുന്ന മൂന്നാം റൗണ്ടില്‍ സൂപ്പര്‍ താരം നോവാക് ദ്യോക്കോവിച്ച് ആണ് വാവ്റിങ്കയുടെ എതിരാളി.
രണ്ടാം റൗണ്ടില്‍ പൊരിഞ്ഞ പോരാട്ടത്തിനൊടുവില്‍ അര്‍ജന്റീനയുടെ ടൊമാസ് എച്ചെവെറിയെ കീഴടക്കുകയായിരുന്നു. 38കാരനായ വാവ്റിങ്കയെക്കാള് 15 വയസിന് താഴെയുള്ള താരമാണ് എച്ചെവെറി. സ്കോര്‍: 6-3, 4-6, 6-4, 6-2.
2015 ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ ദ്യോക്കോവിച്ചിനെതിരെ ഫൈനലില്‍ കളിച്ച ശേഷം വാവ്റിങ്കയ്ക്ക് ഇതെവരെ ഒരു ഗ്രാന്‍ഡ് സ്ലാമില്‍ പോലും രണ്ടാം റൗണ്ടിനപ്പുറം പോകാനായിട്ടില്ല. ഇത്തവണ വിംബിള്‍ഡണിന് 88-ാം റാങ്കുകാരനായാണ് താരം മത്സരിക്കുന്നത്. കാല് മുട്ടിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. അതില്‍ നിന്നും മോചിതനാകാന്‍ കഴിയാതെ ആറോളം ഗ്രാന്‍ഡ് സ്ലാം മത്സരങ്ങളില്‍ വളരെ വേഗം തോറ്റുപോകുകയോ പിന്മാറേണ്ടിവരികയോ ചെയ്യുന്ന വാവ്റിങ്കയെ ആണ് കണ്ടിരുന്നത്. ഇന്നലത്തെ കളികളില്‍ ബാര്‍ബോറ ക്രെയ്സിക്കോവയുടെ പുറത്താകലാണ് മറ്റൊരു പ്രധാന സംഭവം. പത്താം സീഡ് താരമായ ക്രെയ്സിക്കോവയെ മിറ ആന്‍ഡ്രീവ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തുകളഞ്ഞു. വിംബിള്‍ഡനില്‍ ഇതുവരെ കാര്യമായ അട്ടിമറികള്‍ സംഭവിച്ചിട്ടില്ലെന്നതിനെ തിരുത്തിക്കുറിച്ച മത്സരമായിരുന്നു ഈ വനിതാ സിംഗിള്‍സ് പോരാട്ടം. സ്കോര്‍: 6-3, 6-4.
മറ്റ് മത്സരങ്ങളില്‍ ഇന്നലെ വിക്ടോറിയ അസെരെങ്ക നാദിയ പോഡോറോസ്കയെ തോല്‍പ്പിച്ചപ്പോള്‍ ജെയിംസ് പോവോലിനിയെ പെട്ര ക്വിറ്റോവ കീഴടക്കി. കരുത്തയായ എലിസെ മെര്‍ട്ടെന്‍സ് – എലിന സ്വിറ്റോലിന പോരാട്ടത്തില്‍ സ്വിറ്റോലിന ജയിച്ചു. 28-ാം സീഡ് താരമായി ഇറങ്ങിയ മെര്‍ട്ടെന്‍സ് സീഡില്ലാത്താരത്തോട് തോറ്റാണ് രണ്ടാം റൗണ്ടില്‍ തന്നെ പുറത്തായിരിക്കുന്നത്. സ്കോര്‍: 1-6, 6-1,1-6.
വിംബിള്‍ഡന്‍ സിംഗിള്‍സിലെ ബാക്കി രണ്ടാം റൗണ്ട് മത്സരങ്ങള്‍ രാത്രി വൈകിയും പുരോഗമിക്കുകയാണ്. അതില്‍ അതില്‍ ശ്രദ്ധേയമാണ് ആന്‍ഡി മറേയും സ്റ്റെഫാനോസ് സിറ്റ്സിപ്പാസും തമ്മിലുള്ള മത്സരം. അലക്സാണ്ടര്‍ സ്വരേവ് ജിജിസ് ബ്രൗവറെ തോല്‍പ്പിച്ച് മുന്നേറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: