തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി. പാളയത്തുളള ജര്‍മ്മന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ ശുചിമുറിയില്‍ നിന്നാണ് കുരങ്ങിനെ പിടികൂടിയത്. ഹനുമാന്‍ കുരങ്ങ് മൃഗശാലയില്‍ നിന്ന് ചാടിപ്പോയത് ജൂണ്‍ 13നാണ്.
പുറത്തു ചാടിയ ഹനുമാന്‍ കുരങ്ങ് മൃഗശാലയ്‌ക്ക് സമീപത്തുളള മാസ്‌കറ്റ് ഹോട്ടലിന്റെ പരിസരത്തെ മരങ്ങളിലായിരുന്നു ആദ്യ ദിനങ്ങളില്‍ ഉണ്ടായിരുന്നത്. അവിടെ നിന്ന് പാളയം പബ്ലിക് ലൈബ്രറിക്കു സമീപവും വഴുതക്കാട് വനിതാ കോളജിലും എത്തി.
തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് രണ്ട് ഹനുമാന്‍ കുരങ്ങുകളെ തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടുവന്നത്. സന്ദര്‍ശകര്‍ക്ക് കാണാനായി കൂട്ടിലേക്ക് മാറ്റവെ ഇതിലെ പെണ്‍ കുരങ്ങ് ചാടിപ്പോവുകയായിരുന്നു.
ചാടിപ്പോയപ്പോള്‍ മുതല്‍ മൃഗശാല ജീവനക്കാര്‍ കുരങ്ങിനെ നിരീക്ഷിച്ചു വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: