ജയ്പൂര്‍: രാജ്യത്ത് പെട്രോള്‍ വില ലിറ്ററിന് 15 രൂപ നിരക്കില്‍ ലഭിക്കുന്നതിന് ഉപായവുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ശരാശരി 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയും വാഹനങ്ങള്‍ക്ക് ഇന്ധനമായി ഉപയോഗിച്ചാല്‍ ഈ വിലയ്ക്ക് പെട്രോള്‍ ലഭിക്കും.
രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. ശുദ്ധമായ ഇന്ധനങ്ങളിലേക്ക് മാറുന്നതിലൂടെ മലിനീകരണവും ഇറക്കുമതിയും കുറയുമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.നിലവില്‍ 16ലക്ഷം കോടി രൂപയുടെ ഇന്ധന ഇറക്കുമതിയാണ് രാജ്യത്തുളളത്. ഈ പണം കര്‍ഷകരുടെ വീടുകളിലെത്തും.
ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ വിറ്റുവരവ് ഇപ്പോഴത്തെ 7.5 ലക്ഷം കോടിയില്‍ നിന്ന് 15 ലക്ഷം കോടിയായി വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഗഡ്കരി പറഞ്ഞു. വാഹന നിര്‍മ്മാണത്തില്‍ ജപ്പാനെ പിന്തളളി ചൈനയും യുഎസും കഴിഞ്ഞാല്‍ ആഗോളതലത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയതായും അദ്ദേഹം പറഞ്ഞു.
എഥനോള്‍, സൗരോര്‍ജ്ജ വൈദ്യുതി എന്നിവയുടെ ഉല്പാദനത്തിലൂടെ കര്‍ഷകര്‍ അന്നദാതാക്കള്‍ മാത്രമല്ല ഊര്‍ജ്ജ ദാതാക്കളുമായി മാറുമെന്ന് ഗഡ്കരി വെളിപ്പെടുത്തി.ഓട്ടോ റിക്ഷകള്‍ മുതല്‍ കാറുകള്‍ വരെയുള്ള വാഹനങ്ങള്‍ എത്തനോള്‍ ഉപയോഗിച്ച് ഓടുന്ന കാലം വിദൂരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: