ന്യൂദല്‍ഹി : ഇന്ത്യയിലെ പ്രമുഖ വനിതാ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിന് ബുധനാഴ്ച 28 വയസ് തികഞ്ഞു.1995-ല്‍ ജനിച്ച സിന്ധുവിന്റെ അരങ്ങേറ്റം 2011-ലാണ്.
2016 റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയ താരം 2020 ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടി. രണ്ട് ഒളിമ്പിക്സ് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ്.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്ന ഏക ഇന്ത്യന്‍ താരം കൂടിയാണ് . 2019-ല്‍ ബാസലില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് സ്വര്‍ണ മെഡല്‍ നേടിയത്. തുടര്‍ന്ന് 2017, 2018 ചാമ്പ്യന്‍ഷിപ്പുകളില്‍ വെള്ളിയും 2013, 2014ല്‍ വര്‍ഷങ്ങളില്‍ വെങ്കലവും നേടി.
കോമണ്‍വെല്‍ത്ത് വനിതാ സിംഗിള്‍സ് മത്സരത്തില്‍ 2018ലും ഗോള്‍ഡ് കോസ്റ്റില്‍ 2022ല്‍ മിക്‌സഡ് ടീം ഇനത്തിലും വെങ്കല നേട്ടത്തിനുടമയായി.2018ല്‍ സിംഗിള്‍സില്‍ വെള്ളിയും 2014 ല്‍ (ഗ്ലാസ്‌ഗോ)വെങ്കലവും നേടിയിട്ടുണ്ട്.
രണ്ട് ഏഷ്യന്‍ ഗെയിംസ് മെഡലുകളും നേടി. 2018-ല്‍ ജക്കാര്‍ത്തയില്‍ വെള്ളി മെഡലും 2014-ല്‍ ഇഞ്ചിയോണില്‍ നടന്ന മത്സരത്തില്‍ വെങ്കലവും നേടി.
യൂബര്‍ കപ്പില്‍ രണ്ട് വെങ്കല മെഡലുകളും സിന്ധു നേടിയിട്ടുണ്ട്.ഇവ കൂടാതെ, സ്വിസ് ഓപ്പണ്‍, സിംഗപ്പൂര്‍ ഓപ്പണ്‍, സയ്യിദ് മോദി ഇന്റര്‍നാഷണല്‍ തുടങ്ങി നിരവധി ബി ഡബ്ലിയു എഫ് വേള്‍ഡ് ടൂര്‍ കിരീടങ്ങളും സിന്ധു നേടിയിട്ടുണ്ട്.ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ റാങ്കിംഗില്‍ സിന്ധുവിന്റെ ഉയര്‍ന്ന റാങ്കിംഗ് 2017 ഏപ്രിലിലെ രണ്ടാം സ്ഥാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: