തിരുവനന്തപുരം: നടന് വിജയകുമാറിനെതിരെ ആരോപണവുമായി മകളും നടിയുമായ അര്‍ഥന ബിനു. വിജയകുമാര്‍ മതില് ചാടി കടന്ന് വീട്ടില്‍ കടക്കാന്‍ ശ്രമിച്ചെന്നും പൊലീസിനെ വിളിച്ചിട്ടും ആരും സഹായിച്ചില്ലെന്നും അര്‍ത്തന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു
വിജയകുമാര്‍ മതില് ചാടി ജനലിലൂടെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും അര്‍ഥന വിഡിയോയിലൂടെ പങ്കുവച്ചിട്ടുണ്ട്.
പിതാവ് വിജയകുമാറും മാതാവും പിരിഞ്ഞുതാമസിക്കുകയാണ്. മാതാവും 85 വയസുള്ള അമ്മൂമ്മയും സഹോദരിയും താനുമാണ് വീട്ടിലുള്ളത്. പിതാവ് വര്‍ഷങ്ങളായി ശല്യം ചെയ്യുന്നു. ഇതിനെതിരെ പലതവണ നല്കിയ പരാതികളില്‍ കേസ് നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയെന്നും അര്‍ഥന പറയുന്നു.
ഇന്ന് രാവിലെയോടെ അയാള്‍ വീട്ടില്‍ വന്നു. വാതില്‍ അടച്ചിരുന്നതിനാല്‍ ജനലിലൂടെ ഭീഷണിപ്പെടുത്തി. സഹോദരിയെയും അമ്മൂമ്മയെയും ഭീഷണിപ്പെടുത്തിയപ്പോള്‍ അയാളോട് സംസാരിക്കാന്‍ തീരുമാനിച്ചു.എന്നാല്‍ താന്‍ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ തന്നെ നശിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. ജീവിക്കാന്‍ വേണ്ടി തന്നെ അമ്മൂമ്മ വില്‍ക്കുകയാണെന്നാണ് ആരോപണം- ഇന്‍സ്റ്റഗ്രാമില്‍ അര്‍ഥന കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: