തിരുവനന്തപുരം: ഫ്രാന്‍സ് ഇസ്ലാമിക തീവ്രവാദ കലാപകാരികളുടെ അക്രമത്താല്‍ കത്തുമ്പോള്‍, 2017ല്‍ യുഎഇ വിദേശകാര്യ മന്ത്രി ഷേഖ് അബ്ദുള്ള ബിന്‍ സായിദ് നടത്തിയ പ്രവചനത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി പ്രചരിക്കുന്നു. ഭാവിയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ മതമൗലികവാദികളാലും തീവ്രവാദികളാലും പൊറുതിമുട്ടുമെന്നതാണ് 2017ല്‍ യുഎഇ വിദേശകാര്യമന്ത്രി നടത്തിയ ഈ പ്രവചനം.
ബെന്‍സ് കാര്‍ ഓടിക്കുകയായിരുന്ന അള്‍ജീരിയക്കാരനായ നാഹേല്‍ എന്ന 17 കാരനെ കഴിഞ്ഞ ദിവസം ഫ്രഞ്ച് പൊലീസ് വെടിവെച്ച് കൊന്നതിന്റെ പേരില്‍ ദിവസങ്ങളായി നടക്കുന്ന കടുത്ത അക്രമവും ലഹളയും മൂലം ഫ്രാന്‍സ് കത്തുകയാണ്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അക്രമികളെ അടിച്ചമര്‍ത്താന്‍ ഫ്രഞ്ച് പൊലീസിനായിട്ടില്ല. വാഹനപരിശോധനയ്ക്കിടെ നാഹേല്‍ വാഹനം തങ്ങളുടെ ശരീരത്തിലേക്ക് ഓടിച്ചുകയറ്റുമോ എന്ന ഭയം മൂലമാണ് നാഹേലിനെ വെടിവെച്ച് കൊന്നതെന്നാണ് ഫ്രഞ്ച് പൊലീസുകാരന്റെ വിശദീകരണം. വംശീയ വിദ്വേഷം മൂലമാണ് ഫ്രഞ്ച് പൊലീസ് നാഹേലിനെ വെടിവെച്ച് കൊന്നത് എന്ന ആരോപണമാണ് കലാപത്തിന് പിന്നിലുള്ളവര്‍ ഉയര്‍ത്തുന്നത്.
2017ല്‍ യുഎഇ വിദേശകാര്യ മന്ത്രി ഷേഖ് അബ്ദുള്ള ബിന്‍ സായിദ് നടത്തിയ പ്രവചനത്തിന്റെ വീഡിയോ(ടി.ജി. മോഹന്‍ദാസ് പങ്കുവെച്ചത്):
യൂറോപ്പില്‍ നിന്നും തീവ്രവാദവും മതമൗലികവാദവും കൂടുതലായി പുറത്തുവരുമെന്ന് 2017ല്‍ വിദേശകാര്യ മന്ത്രി ഷേഖ് അബ്ദുള്ള ബിന്‍ സായിദ് പ്രവചിച്ചതിന് പിന്നില്‍ കുറെ കാരണങ്ങളുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കര്‍ശനമായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള കഴിവില്ലായ്മയാണ് അതിന് കാരണമായി വിദേശകാര്യ മന്ത്രി ഷേഖ് അബ്ദുള്ള ബിന്‍ സായിദ് ചൂണ്ടിക്കാട്ടുന്നത്. “അവിടുത്തെ ഭരണാധികാരികള്‍ രാഷ്ട്രീയമായി ശരിയുടെ പക്ഷത്ത് നില്ക്കാന് (പൊളിറ്റിക്കലി കറക്ട്) ശ്രമിക്കുന്നവരാണ്. ഞങ്ങള്ക്കറിയുന്നതിനേക്കാള് കൂടുതലായി മധ്യപൂര്‍വ്വ അറബ് രാഷ്ട്രങ്ങളേയും ഇസ്ലാമിനെയും മറ്റുള്ളവരേയും അവര്‍ക്ക് അറിയാമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ കരുതുന്നു. എന്നാല്‍ അത് സമ്പൂര്‍ണ്ണമായ അറിവുകേടാണെന്ന് ഞാന്‍ പറയും.” – മന്ത്രി ഷേഖ് അബ്ദുള്ള ബിന്‍ സായിദ് വീഡിയോയില്‍ പറയുന്നു.
മധ്യപൂര്‍വ്വ അറബ് രാഷ്ട്രങ്ങളിലെ ഇസ്ലാമിന്റെ തീവ്രവാദമുഖം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ശരിക്കും അറിയില്ലെന്നാണ് യുഎഇ വിദേശകാര്യമന്ത്രി 2017ല്‍ പറഞ്ഞത്. അതിപ്പോള്‍ ശരിയായി. കാരണം യൂറോപ്യന്‍ രാജ്യമായ ഫ്രാന്‍സില്‍ കണ്ടത് അതാണ്. ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നിന്നും തൊഴിലിനും മറ്റുമായി ലക്ഷക്കണക്കിന് അറബുകളും മുസ്ലിങ്ങളുമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കുടിയേറിയത്. ഇപ്പോള്‍ ഇസ്ലാമിക തീവ്രവാദം ഫ്രാന്‍സിന്റെ ഏറ്റവും വലി.യ ഭീഷണിയായി മാറിക്കഴിഞ്ഞു. ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഒരിയ്ക്കലും കര്‍ശനമായ നടപടിയെടുക്കുന്നതില്‍ നിന്നും ഭരണാധികാരികള്‍ മടിയ്ക്കുകയാണ്. കാരണം കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ക്ക് മുതിരുമ്പോഴേയ്ക്കും അവരെ രക്ഷിയ്ക്കാന്‍ മനുഷ്യാവകാശ സംഘടനകള്‍ പാഞ്ഞെത്തുന്ന സ്ഥിതിവിശേഷമാണ്. അതോടെ ഭരണാധികാരികള്‍ കര്‍ശന നിലപാടെടുക്കുന്നതില്‍ നിന്നും പിന്തിരിയുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായുള്ള ഇത്തരം രീതികള്‍ അവിടുത്തെ സര്‍ക്കാരുകളെയും ഭരണാധികാരികളെയും ദുര്‍ബലമാക്കിക്കഴിഞ്ഞു. ഇത് യൂറോപ്പിലെ രാജ്യങ്ങള്‍ ഇസ്ലാമിക തീവ്രവാദത്തിന് തഴച്ചുവളരാനുള്ള മണ്ണായി മാറി. ഇത്രയുമാണ് 2017ലെ തന്റെ പ്രസംഗത്തില്‍ .യുഎഇ വിദേശകാര്യമന്ത്രി മന്ത്രി ഷേഖ് അബ്ദുള്ള ബിന്‍ സായിദ് പറയാന്‍ ശ്രമിച്ചത്.
മുസ്ലിം കുടിയേറ്റം യൂറോപ്പിന്റെ തലവേദന
ആഭ്യന്തരകലാപം ആളിക്കത്തിയ കാലത്ത് സിറിയയില്‍ നിന്നുള്‍പ്പെടെ നിരവധി മുസ്ലിം രാജ്യങ്ങളില്‍ നിന്നും വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ലക്ഷക്കണക്കിന് മുസ്ലിങ്ങളാണ് കുടിയേറിയത്. ഇവരുടെ കുടിയേറ്റം ഇപ്പോള്‍ ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തലവേദനയായിരിക്കുകയാണ്. ഫ്രാന്‍സില്‍ മാത്രം ഇപ്പോള്‍ 57.2 ലക്ഷം മുസ്ലിങ്ങള്‍ ഉണ്ട്. ഇത് ഫ്രാന്‍സിന്റെ ആകെ ജനസഖ്യയുടെ 8.8 ശതമാനം വരും. ജര്‍മ്മനിയില്‍ 49.5 ലക്ഷം, യുകെ 41.3 ലക്ഷം, ഇറ്റലി 28.7 ലക്ഷം, നെതര്‍ലാന്റ്സ് 12.1 ലക്ഷം, സ്പെയിന് 11.8 ലക്ഷം എന്നിങ്ങനെയാണ് മുസ്ലിം ജനസംഖ്യ. ഇക്കണക്കിന് പോയാല്‍ 2050ല്‍ യൂറോപ്പിന്റെ ആകെ ജനസംഖ്യയുടെ 14 ശതമാനം പേര് മുസ്ലിങ്ങളായിരിക്കും എന്ന് പ്യൂ റിസര്‍ച്ച് പറയുന്നു. 2014നും 2016നും ഇടയില്‍ യൂറോപ്പിലേക്ക് മുസ്ലിം അഭയാര്‍ത്ഥികളുടെ ഒഴുക്ക് ശക്തമായിരുന്നു. എന്നാല്‍ ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അഭയാര്‍ത്ഥികളുടെ വരവിനെതിരെ ശക്തമായ നിലപാട് എടുത്തു തുടങ്ങിയിരിക്കുകയാണ്. തദ്ദേശീയ യൂറോപ്പ്യന്‍ ജനങ്ങളെ സംരക്ഷിയ്ക്കുന്ന പാര്‍ട്ടികള്‍ക്ക് കൂടുതല്‍ ജനപിന്തുണ ലഭിയ്ക്കുന്ന സ്ഥിതിവിശേഷവും ഉണ്ടായിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: