തിരുവല്ല: സ്കൂള്‍ വിട്ട് അമ്മയോടൊപ്പം സ്കൂട്ടറിന് പിന്നില്‍ ഇരുന്ന് വീട്ടിലേക്ക് മടങ്ങവേ പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് തെരുവു നായയുടെ കടിയേറ്റു.
കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെരിങ്ങര വൃന്ദാവനത്തില്‍ സഞ്ജീവിന്റെ മകള്‍ കൃഷ്ണ പ്രിയക്കാണ് നായയുടെ കടിയേറ്റത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ പെരിങ്ങര ലക്ഷ്മിനാരായണ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. സ്കൂട്ടറിന്റെ പിന്നില്‍ ഇരുന്ന് സഞ്ചരിച്ചിരുന്ന കൃഷ്ണപ്രിയയെ പിന്നിലൂടെ പാഞ്ഞു വന്ന നായ കാലില്‍ കടിക്കുകയായിരുന്നു. കൃഷ്ണപ്രിയ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: