ചെന്നൈ: മന്ത്രി സെന്തില്‍ ബാലാജിക്കെതിരായ അഴിമതിയാരോപണക്കേസില്‍ ഭിന്നവിധിയുമായി മദ്രാസ് ഹൈക്കോടതി. ബാലാജിയുടെ ഭാര്യ നല്കിയ ഹേബിയസ് കോര്‍പ്പസ് അപേക്ഷ പരിഗണിക്കുകയായിരുന്നു ഡിവിഷന് ബെഞ്ച്.
ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിലനില്‍ക്കുന്നതാണെന്നും മന്ത്രിയെ മോചിപ്പിക്കണമെന്നും ജസ്റ്റിസ് നിഷ ഭാനു ഉത്തരവിട്ടു. എന്നാല്‍ അറസ്റ്റ് നിയമവിധേയമാണെന്നും ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും ജസ്റ്റിസ് ഭരത ചക്രവര്‍ത്തിയും ഉത്തരവിറക്കുകയായിരുന്നു. ഇതോടെ കേസ് വിശാല ബഞ്ചിലേക്ക് പോകും. ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്ന മൂന്നംഗ ബെഞ്ച് ആകും ഇനി കേസ് പരിഗണിക്കുക.
കഴിഞ്ഞ മാസം 14ന് അറസ്റ്റ് ചെയ്യപ്പെട്ട ബാലാജി ഹൃദയശസ്ത്രക്രിയക്ക് ശേഷം ഇപ്പോള്‍ ചെന്നൈ കാവേരി ആശുപത്രിയിലാണ്. അതിനിടെ മന്ത്രി സെന്തില്‍ ബാലാജിക്കെതിരെ ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പുതിയ കേസ് എടുത്തു. അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. കള്ളപ്പണം വെളുപ്പിച്ചെടുത്തതിന് മന്ത്രിക്കെതിരെ നിലവില്‍ മൂന്ന് കേസുകള്‍ നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: