ഒട്ടാവ : കാല്‍ഗറിയില്‍ നടക്കുന്ന കാനഡ ഓപ്പണ്‍ വേള്‍ഡ് ടൂര്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങും. പി വി സിന്ധു കാനഡയുടെ ലോക 61-ാം നമ്പര്‍ താരം താലിയ എന്‍ജിയെ നേരിടും.
രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ പിവി സിന്ധു, നിലവില്‍ ബിഡബ്ല്യുഎഫ് ലോക റാങ്കിംഗില്‍ 12-ാം സ്ഥാനത്താണ്.
തസ്നിം മിര്‍, ഗദ്ദേ രുത്വിക ശിവാനി എന്നിവരാണ് വനിതാ സിംഗിള്‍സ് മത്സരിക്കുന്ന ഇന്ത്യയുടെ മറ്റ് താരങ്ങള്‍. തസ്നിം വിയറ്റ്നാമിന്റെ തുയ് ലിന്‍ ഗുയെനെയെ നേരിടുമ്പോള്‍ റുത്വിക ശിവാനി തായ്ലന്‍ഡിന്റെ സുപനിദ കാറ്റേതോങ്ങിനെതിരെയാണ് മത്സരിക്കുക.
പുരുഷ സിംഗിള്‍സില്‍ ലോക 19-ാം നമ്പര്‍ താരം ലക്ഷ്യ സെന്‍ തായ്ലന്‍ഡിന്റെ ലോക മൂന്നാം നമ്പര്‍ താരമായ കുന്‍ലാവുട്ട് വിറ്റിഡ്സര്‍നുമായി ഏറ്റുമുട്ടും.
പാരുപ്പള്ളി കശ്യപ് ജര്‍മ്മനിയുടെ കെയ് ഷെഫറിനെതിരെ മത്സരിക്കും. എസ് ശങ്കര്‍ മുത്തുസാമി സുബ്രഹ്മണ്യന്‍, ബി സായ് പ്രണീത് എന്നിവരും മത്സരിക്കുന്നുണ്ട്.
പുരുഷ ഡബിള്‍സില്‍ കൃഷ്ണ പ്രസാദ് ഗരാഗ-വിഷ്ണുവര്‍ധന്‍ ഗൗഡ് പഞ്ജല സഖ്യമാണ് ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങുന്നത്. ഫ്രഞ്ച് സഖ്യം ജൂലിയന്‍ മായോ, വില്യം വില്ലേജര്‍ എന്നിവരോടാണ് ഇന്ത്യന്‍ സഖ്യം മത്സരിക്കുക.
വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ തനിഷ ക്രാസ്റ്റോ-അശ്വിനി പൊന്നപ്പ സഖ്യം ഓസ്ട്രേലിയയുടെ കെയ്റ്റ്ലിന്‍ ഈ-ഗ്രോണിയ സോമര്‍വില്ലെ സഖ്യത്തെ നേരിടും. രുതപര്‍ണ പാണ്ഡ-ശ്വേതപര്‍ണ പാണ്ഡെ സഖ്യവും മത്സരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: