മുംബൈ: മഹാരാഷ്‌ട്രയിലെ എന്‍ഡിഎ സര്‍ക്കാരില്‍ ചേര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം മുംബൈയില്‍ പുതിയ എന്‍സിപി പാര്‍ട്ടി ഓഫീസ് ആരംഭിച്ച് സംസ്ഥാന ഉപമുഖ്യമന്ത്രി അജിത് പവാര്‍.
എന്‍സിപി മുഴുവന്‍ തന്റെ പക്ഷത്താണെന്ന് അജിത് പവാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അജിത് പവാര്‍ ഗ്രൂപ്പ് നേതാവ് പ്രഫുല്‍ പട്ടേല്‍ കഴിഞ്ഞ ദിവസം സംയുക്ത സമ്മേളനത്തില്‍ മഹാരാഷ്ട്രയിലെ പാര്‍ട്ടിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി ലോക്‌സഭാ എംപി സുനില്‍ തത്കരെയെ നിയമിച്ചതായി പ്രഖ്യാപിച്ചു. പാര്‍ട്ടിയില്‍ സംഘടനാപരമായ മാറ്റങ്ങള്‍ വരുത്താനുള്ള അധികാരം സുനില്‍ തത്കരെക്കായിരിക്കും. അജിത് പവാറിനെ നിയമസഭാ കക്ഷി നേതാവായി ഐകകണ്‌ഠേന തിരഞ്ഞെടുത്തതായും അദ്ദേഹം പറഞ്ഞു.
ഈ തീരുമാനം മഹാരാഷ്‌ട്ര നിയമസഭാ സ്പീക്കറെ അറിയിച്ചിട്ടുണ്ട്. മഹാരാഷ്‌ട്ര നിയമസഭയില്‍ എന്‍സിപിയുടെ ചീഫ് വിപ്പായി അനില്‍ ഭായിദാസ് പാട്ടീലിനെ നിയമിക്കുകയും ചെയ്തുവെന്നും പാര്‍ട്ടി വ്യക്തമാക്കി. മഹാരാഷ്‌ട്രയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സുനില്‍ തത്കരെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: