തിരുവനന്തപുരം : കാട്ടാക്കട കോളേജ് ആള്മാറാട്ട് കേസിലെ മുഖ്യപ്രതികളായ എസ്എഫ്ഐ നേതാവ് വിശാഖ്, മുന്‍ പ്രിന്‍സിപ്പല്‍ ജി.ജെ. ഷൈജു എന്നിവര്‍ കീഴടങ്ങി. കാട്ടാക്കട പോലീസ് സ്റ്റേഷനിലെത്തിയാണ് ഇരുവരും കീഴടങ്ങിയത്. കേസില്‍ ഒന്നാം് പ്രതിയാണ് വിശാഖ്, പ്രിന്‍സിപ്പല്‍ രണ്ടാം പ്രതിയാണ്.
ആള്‍മാറാട്ട കേസില്‍ പ്രതികള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നല്കിയ സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ്് ഇരുവരുടേയും കീഴടങ്ങല്‍. രണ്ടു പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ വിജയിച്ച കുട്ടിക്ക് പകരം വിശാഖിന്റെ പേരാണ് സര്‍വകലാശാലയ്ക്ക് പ്രിന്‍സിപ്പല്‍ നല്‍കിയത്. യാതൊരു യോഗ്യതയുമില്ലാതെ വിശാഖിന്റെ പേര് കൈമാറിയ വിവരം പുറത്തുവന്നതോടെ സര്‍വകലാശാല ഇടപെട്ടിരുന്നു. കൂടാതെ അധികൃതര്‍ വിശാഖിനെയും പ്രിന്‍സിപ്പലിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു.
സംഭവത്തില്‍ കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. കൂടാതെ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെയും സമീപിച്ചു. ജാമ്യ ഹര്‍ജിയില്‍ ഉത്തരവുണ്ടാകുന്നതുവരെ രണ്ടുപേരുടെയും അറസ്റ്റും ഹൈക്കോടതി തടഞ്ഞു. ജാമ്യ ഹര്‍ജി തള്ളിയകോടതി ചൊവ്വാഴ്ചയ്ക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: