കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ് ലഭിച്ചു. കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം ക്യാമ്പസിലാണ് നിയമനം. 15 ദിവസത്തിനകം ചുമതലയേല്‍ക്കണമെന്നാണ് യൂണിവേഴ്സിറ്റി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
പ്രിയയ്ക്ക് വേണ്ടത്ര യോഗ്യതയുണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കണ്ണൂര്‍ സര്‍വകലാശാല നിയമന ഉത്തരവ് നല്‍കിയിരിക്കുന്നത്. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലാണ് നിയമനം.
അതേസമയം കണ്ണൂര്‍ സര്‍വകാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയെ സമീപിക്കും. ഇതിനായി യുജിസി നിയമോപദേശം തേടിയിരുന്നു. ഡിവിഷന് ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് യുജിസിക്ക് ലഭിച്ച നിയമോപദേശം.
ഗവേഷണ കാലവും എന്‍എസ്എസ് പ്രവര്‍ത്തന കാലവും അധ്യാപന കാലയളവായി കണക്കാക്കി ആണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പ്രിയ വര്‍ഗീസിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഇത് 2018 ലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട യുജിസി ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാക്കും എന്നാണ് നിയമോപദേശം. ഈ സാഹചര്യത്തിലാണ് അപ്പീല്‍ പോകാന്‍ യുജിസി തീരുമാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: