മുംബൈ: മഹാരാഷ്ട്രയിലെ ഭരണപക്ഷമായ ശിവസേന-ബിജെപി സഖ്യത്തിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രം മുസ്ലിം വിരുദ്ധമോ ഏതെങ്കിലും സമുദായത്തിന് എതിരോ അല്ല. നാം എത്തിര്‍ക്കുന്നത് മത പ്രീണനത്തിനെയാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.
ഭാരതീയ ജനതാ പാര്‍ട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ച ശേഷം പ്രീണന രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടതിന് ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെയെയും അദ്ദേഹം വിമര്‍ശിച്ചു. ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്.
നമുക്ക് എന്താണ് ഹിന്ദുത്വം? ഞങ്ങളുടെ ഹിന്ദുത്വം മുസ്ലീം വിരുദ്ധമോ ഏതെങ്കിലും സമുദായ വിരുദ്ധമോ അല്ല. ഞങ്ങളുടെ ഹിന്ദുത്വം പ്രീണന വിരുദ്ധമാണ്. ചായ്വില്ലാതെയാകണം സര്‍ക്കാര്‍ പ്രവര്‍ത്തിക്കാന്‍. എല്ലാവരും ഒന്നായിരിക്കട്ടെ, ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനും അവകാശമുണ്ടാകണം. അവരുടെ ഉന്നമനത്തിനായി ഒരു സംവിധാനം കൊണ്ടുവരികതന്നെ ചെയ്യണം എന്നാല്‍ അത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനാകരുതെന്നും അദേഹം പറഞ്ഞു.
പ്രീണന രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് സമൂഹത്തെ വിഭജിച്ചു കഴിഞ്ഞു. നിയമവിരുദ്ധമായ ആവശ്യങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കുമ്പോള്‍ രാജ്യം തന്നെ വിഭജിക്കപ്പെടുന്നു. ഉദ്ധവ് ഈ പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായികഴിഞ്ഞു. ഇത് വോട്ടിന് വേണ്ടിയുള്ള പരിവര്‍ത്തനമാണ്.
ഉദ്ധവിന്റെ നീക്കത്തെ പക്വതയോ മതേതരത്വമോ ആയി കാണാന്‍ സാധിക്കില്ല. കാരണം അവര്‍ ന്യൂപക്ഷ ക്ഷേമത്തിന് എന്താണ് ചെയ്യാന്‍ കഴിഞ്ഞത്. ഒന്നു സാധിച്ചില്ല. മുസ്ലീങ്ങളുടെ വിദ്യാഭ്യാസത്തിനായി അവര്‍ ഒരു പദ്ധതിയെങ്കിലും കൊണ്ടുവന്നോ, ഇല്ല, പകരം അവര്‍ ആകെ പ്രീണന നയമാണ് ഉണ്ടാക്കിയതെന്നും ഫഡ്നാവിസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: