Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘നമോസ്തുതേ വ്യാസവിശാലബുദ്ധേ…’

ബ്രഹ്മപുത്രനായ വസിഷ്ഠന്റെ പൗത്രനായ പരാശരമഹര്‍ഷിയ്‌ക്ക് കാളിയില്‍ ജനിച്ച പുത്രന്‍ വ്യാസന്‍. മത്സ്യഗന്ധിയായ കാളിയെ പരാശരന്‍ കസ്തൂരിഗന്ധിയാക്കി. ഗുരുകൃപ ഒന്നുമാത്രമുണ്ടായാല്‍ ഏതു താമസഭാവവും സ്വാത്വികമാവും. ഈ മണംമാറ്റം അതിനുദാഹരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2023, 04:52 pm IST
in Samskriti

പ്രൊഫ.കെ. ശശികുമാര്‍

നമഃ പരമ ഋഷിഭ്യോഃ

നമഃ പരമ ഋഷിഭ്യഃ

ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനും ഏകത്ര സമ്മേളിക്കുന്ന പരബ്രഹ്മമായ ഗുരു ആര്‍ഷഭാരതത്തിന്റെ യുഗസംസ്‌കൃതിക്കുസ്വന്തം.

അവതാരരൂപിയായ നാരായണമഹര്‍ഷിയില്‍നിന്നും ബ്രഹ്മദേവനും തുടര്‍ന്ന് വസിഷ്ഠമഹര്‍ഷിയും അദ്ദേഹത്തില്‍നിന്നും ശക്തി മഹര്‍ഷിയും പിന്നീട് പരാശരമഹര്‍ഷിയും അദ്ദേഹത്തില്‍നിന്നും വ്യാസമഹര്‍ഷിയും തുടര്‍ന്ന് ഗൗഡപാദാചാര്യരും ഗോവിന്ദാചാര്യരും അദ്ദേഹത്തില്‍നിന്നും ശ്രീശങ്കരാചാര്യരും ബ്രഹ്മവിദ്യയെ ഗ്രഹിച്ചുവത്രെ. ഗുരുപരമ്പരയ്‌ക്ക് നമോവാകം.

ഇതിഹാസപുരാണങ്ങളടങ്ങിയ അധ്യാത്മസാഹിത്യത്തിന്റെ പിന്നിലുള്ള സര്‍ഗവൈഭവത്തെ നാം ‘വ്യാസന്‍’ എന്നുവിളിക്കുന്നു. വ്യസിക്കുന്നവന്‍ വ്യാസന്‍. വ്യസിക്കുക എന്നാല്‍ വിസ്തരിക്കുക എന്നര്‍ത്ഥം. ‘വ്യസിച്ചു വേദമെല്ലാമേ, വ്യാസനായതു കാരണാല്‍’ എന്നൊരു ഉപപത്തിയും പ്രസിദ്ധം.

ബ്രഹ്മപുത്രനായ വസിഷ്ഠന്റെ പൗത്രനായ പരാശരമഹര്‍ഷിയ്‌ക്ക് കാളിയില്‍ ജനിച്ച പുത്രന്‍ വ്യാസന്‍. മത്സ്യഗന്ധിയായ കാളിയെ പരാശരന്‍ കസ്തൂരിഗന്ധിയാക്കി. ഗുരുകൃപ ഒന്നുമാത്രമുണ്ടായാല്‍ ഏതു താമസഭാവവും സ്വാത്വികമാവും. ഈ മണംമാറ്റം അതിനുദാഹരണം.

വ്യാസന്റെ ബാല്യനാമം കൃഷ്ണന്‍. ജനനം ദ്വീപിലായിരുന്നതിനാല്‍ കൃഷ്ണദൈ്വപായനന്‍. പാരാശര്യന്‍, ബാദരായണന്‍, ദൈ്വപായനന്‍ തുടങ്ങിയ സംജ്ഞകളെല്ലാം വ്യാസനുസ്വന്തം.

വ്യാസഗുരുകുലം പ്രാചീന സര്‍വകലാശാലതന്നെയായിരുന്നു. വൈശമ്പായനന്‍, സൂതന്‍, പൈലന്‍, ജൈമിനി തുടങ്ങിയ പ്രശസ്തരും പ്രഗത്ഭരുമൊക്കെ വ്യാസശിഷ്യര്‍. വേദവ്യാസന്‍ എന്നത് കേവലമായ വ്യക്തിനാമമല്ലെന്ന് ആധുനിക ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഒരു ഗുരുപരമ്പരയുടെ സാമാന്യനാമമത്രെ വ്യാസന്‍.

ഇങ്ങനെ സിദ്ധാന്തിക്കുവാന്‍ പഴയൊരു കാരണം കൂടിയുണ്ട്. മന്വന്തരം തോറും ഓരോരോ വ്യാസന്‍ ജനിക്കുമെന്ന് വിഷ്ണുപുരാണം പറയുന്നു. ഓരോ ദ്വാപരയുഗത്തിലും ഒരു വ്യാസന്‍ ഉണ്ടാവും എന്ന് മറ്റൊരുകഥ. അങ്ങനെയൊരു കണക്കെടുത്താല്‍ ഏതാണ്ട് ഇരുപത്തെട്ടോളം വ്യാസന്മാര്‍ ഉണ്ടാവണം. ഏകനോ അനേകനോ  ആവട്ടെ സര്‍ഗപ്രതിഭയുടെ നിതാന്തവിസ്മയമാണ് വ്യാസന്‍ എന്ന നാമം.

മഹാഭാരതം എന്ന ഇതിഹാസമൊന്നുമതി വ്യാസനു സ്മാരകമായി. ‘യതോധര്‍മസ്തതോ ജയഃ’- ഇതിഹാസസന്ദേശം ഇതത്രെ. നൂറുകണക്കിന് കഥാപാത്രങ്ങളും സംഭവപരമ്പരകളും. മര്‍ത്ത്യജീവിതത്തിന്റെ ദുഃഖവും ദുരിതവും സുഖാഹ്ലാദങ്ങളും സംഘര്‍ഷവും സമന്വയവും ഇത്ര തന്മയതയോടെ വേദവ്യാസനല്ലാതെ മറ്റാരും വിശ്വസാഹിത്യത്തിലാവിഷ്‌ക്കരിച്ചിട്ടില്ല.

ഭഗവദ്ഗീതയുടെ പതിനെട്ടാം അധ്യായം. അവസാനത്തെ അഞ്ചുശ്ലോകങ്ങള്‍ സഞ്ജയന്റേതാണ്. അതില്‍ രണ്ടാമത്തേതിങ്ങനെ:

വ്യാസപ്രസാദാത് ശ്രുതവാ-

നേതദ് ഗുഹ്യമഹം പരം

യോഗം യോഗേശ്വരാത് കൃഷ്ണാത്

സാക്ഷാത് കഥയതഃ സ്വയം (75)

വ്യാസപ്രസാദത്താലാണ് ഈ യോഗശാസ്ത്രം കേള്‍ക്കാനുള്ള നിയോഗം സഞ്ജയനുലഭിച്ചതെന്ന് സമ്മതിക്കുകയാണിവിടെ.

വാക്കും മനസ്സും കടന്നുചെല്ലാത്ത അപാരതയുടെ വിശ്വരൂപം പ്രതിബിംബിക്കുന്ന ഒരു ദിവ്യദര്‍പണംതന്നെ വ്യാസമഹാഭാരതം.

ഹേ, ശ്രീ വേദവ്യാസമഹര്‍ഷേ! വിശാലബുദ്ധിയും, വിടര്‍ന്ന താമരപ്പൂവിന്റെ നീണ്ട ഇതള്‍പോലെ സുന്ദരവുമായ നേത്രങ്ങളോടുകൂടിയവനുമായ അങ്ങയ്‌ക്ക് നമസ്‌കാരം! അങ്ങ് മഹാഭാരതമാകുന്ന എണ്ണനിറച്ച ജ്ഞാനദീപം പ്രജ്ജ്വലിപ്പിച്ചുവല്ലൊ.

Tags: Hindu Dharmaവേദഹിന്ദുമതംആര്‍ഷഭാരതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

Kerala

രാഷ്‌ട്രപതിയുടെ വാത്സല്യം: വേദയ്‌ക്കിത് സ്വപ്‌ന സാഫല്യം; തരംഗമായി വേദയുടെ കവിളില്‍ തലോടുന്ന ചിത്രം

Samskriti

വ്രതങ്ങളില്‍ ശ്രേഷ്ഠം ഏകാദശി

India

ഹിന്ദുധര്‍മ്മത്തെക്കുറിച്ച് മോദിജി രാഹുലുമായി ചര്‍ച്ചക്ക് വന്നാല്‍ പിടിച്ചുനില്‍ക്കാനാവില്ല; രാഹുല്‍ഗാന്ധിക്ക് അത്രമേല്‍ അറിവുണ്ടെന്ന് പ്രിയങ്ക

Main Article

നാളെ ഭഗിനി നിവേദിത ജയന്തി: ഭഗിനി നിവേദിതയും ഹിന്ദു ധര്‍മവും

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.