ശ്രീനഗര്‍ : ജമ്മു കാശ്മീരില്‍, 62 ദിവസത്തെ അമര്‍നാഥ് തീര്‍ത്ഥയാത്ര ഔപചാരികമായി ആരംഭിച്ചു.രാവിലെ ബാല്‍തല്‍, നുന്‍വാന്‍ ബേസ് ക്യാമ്പുകളില്‍ നിന്ന് ഓരോ തീര്‍ത്ഥാടക സംഘങ്ങള്‍ക്ക് പച്ചക്കൊടി കാട്ടി.
ബാല്‍തല്‍ ബേസ് ക്യാമ്പില്‍ നിന്ന് ഇതുവരെ 4445 യാത്രികര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. 2000-ലധികം തീര്‍ത്ഥാടകര്‍ പഹല്‍ഗാമില്‍ നിന്ന് വിശുദ്ധ ഗുഹയിലേക്കുള്ള യാത്ര ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, അമര്‍നാഥ് യാത്ര സനാതന സംസ്‌കാരത്തിന്റെ അഭേദ്യമായ പാരമ്പര്യങ്ങളുടെയും വിശ്വാസങ്ങളുടെയും പ്രതീകമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇന്ന് മുതല്‍ വിശുദ്ധ യാത്ര ആരംഭിച്ചതായും ഭക്തരുടെ സൗകര്യത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഭരണകൂടം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: