സ്‌റ്റോക്‌ഹോം: സ്വീഡനില്‍ പെരുന്നാള്‍ ദിനത്തില്‍ ഖുറാന്‍ കത്തിച്ച സംഭവത്തോട് പ്രതികരിച്ച് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ്. സംഭവം പ്രതിഷേധാര്‍ഹമാണ്, എന്നാല്‍ നിയമവിരുദ്ധമല്ലെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
”വികാരത്തിന്റെ ആഴവും വികാരവും ഞാന്‍ മനസ്സിലാക്കുന്നു. ഇത് പ്രതിഷേധാര്‍ഹവും ആക്ഷേപകരവുമാണ്, എന്നാല്‍ പരമാധികാര നിയമവ്യവസ്ഥയില്‍ ഇത് നിയമവിരുദ്ധമല്ല. ഞങ്ങളും പ്രതിഷേധങ്ങള്‍ കാണുന്നു, വ്യക്തമപരമായി എനിക്കും ഇഷ്ടമില്ലാത്ത നടപടിയാണിത്, പക്ഷേ ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു.
നാറ്റോയിലേക്കുള്ള സ്വീഡന്റെ പ്രവേശനവുമായി വിഷയത്തെ ബന്ധപ്പെടുത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു. പെരുന്നാള്‍ ദിനത്തില്‍ മുന്‍ മുസ്ലീം യുവാവാണ് സ്റ്റോക്ക്‌ഹോമിലെ പ്രധാന പള്ളിക്ക് പുറത്ത് ഒരു ഖുറാന്‍ കീറി കത്തിച്ചത്. സംഭവം തുര്‍ക്കിയെ പ്രകോപിപ്പിക്കുയും സ്വീഡന്റെ നാറ്റോ പ്രവേശനത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: