ന്യൂദല്‍ഹി: ചൈനയിലെ ഹുവാങ്ഷൗവില് നടന്ന ഏഷ്യന്‍ സ്ക്വാഷ് മിക്സഡ് ഡബിള്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിയ ദീപിക പള്ളിക്കലിനെയും ഹരീന്ദര്‍ സന്ധുവിനെയും കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ അഭിനന്ദിച്ചു. താരങ്ങളുടെ അര്‍പ്പണബോധവും സ്ഥിരോത്സാഹവും ഇവരുടെ പ്രകടനത്തില്‍ പ്രകടമാണെന്ന് മന്ത്രി ട്വീറ്റില്‍ പറഞ്ഞു.
ആദ്യ രണ്ട് സീഡുകളെ മറികടന്നാണ് മൂന്നാം സീഡ് ഹരീന്ദര്‍ സന്ധുവും ദീപിക പള്ളിക്കലും വിജയം നേടിയത്. മലേഷ്യയുടെ ഇവാന് യുയെന്‍-റേച്ചല്‍ അര്ണോള്ഢ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.
വെങ്കല മെഡല്‍ നേടിയ യുവപ്രതിഭകളായ അനാഹത്തിനെയും അഭയ് സിംഗിനെയും അനുരാഗ് സിംഗ് താക്കൂര്‍ അഭിനന്ദിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ ടീം ഇന്ത്യയുടെ ശ്രദ്ധേയ നേട്ടം അടുത്ത് വരുന്ന ഏഷ്യന്‍ ഗെയിംസ് 2022 ന് ശക്തമായ അടിത്തറ പാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: