ജയ്പൂര്‍: രാജസ്ഥാനിലെ സികാറില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സിദ്ധ് പീഠ് ബാലാജി ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി തയ്യാറാകുന്നത് 2700 കിലോയുടെ ഭീമന് റൊട്ടി. പ്രത്യേകം കെട്ടിപ്പൊക്കിയ അടുപ്പില്‍ റൊട്ടി തയ്യാറാക്കുന്നതിന്റെ വീഡിയോ വൈറലാണ്. തന്തൂര്‍ റൊട്ടി മാതൃകയിലാണ് ഈ പ്രസാദമായി തയ്യാറാക്കുന്ന റൊട്ടി ഒരുക്കുന്നത്. അടുപ്പിലേക്കുള്ള തീയും വിറകും സജ്ജീകരിക്കുന്നത് ചെറിയ ജെസിബി ഉപയോഗിച്ചാണ്.
ബാലാജിയ്ക്കായി 2700 കിലോയുടെ മഹാഭോഗ് (ഭീമന് പ്രസാദ റൊട്ടി) ഒരുക്കുന്നതിന്റെ വീഡിയോ കാണാം:
ഉത്സവവുമായി ബന്ധപ്പെട്ട് ഭക്തരുടെ വന്തിരക്കുമാണ്. ബാലാജിക്കുള്ള മഹാഭോഗ് എന്ന നിലയ്ക്കാണ് 2700 കിലോ റൊട്ടി തയ്യാറാകുന്നത്. ഭക്തരുടെ കൂട്ടായ്മയിലാണ് റൊട്ടി തയ്യാറാക്കുന്നത്. ഇതിന് നേതൃത്വം നല്‍കുന്നത് ജോദ്പൂരിലെ പണ്ഡിറ്റ് രാംദാസ് ജി മഹാരാജ് പുനസര് ബാപ്ജി ആണ്.
റൊട്ടി പാകം ചെയ്ത ശേഷം കുറെശ്ശേയായി ഭക്തര്‍ക്ക് വിതരണം ചെയ്യും. മുഴുവന്‍ ഗ്രാമത്തിന്റെയും സമൃദ്ധിയാണ് മഹാഭോഗ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ബാലാജി ക്ഷേത്രത്തിലെ മഹന്ത് ഓം പ്രകാശ് ശര്‍മ്മ പറയുന്നു. രാവിലെ മുതല്‍ ക്ഷേത്രത്തില്‍ ഭക്തരുടെ തിരക്കാണ്. രണ്ട് ദിവസം ക്ഷേത്രത്തില്‍ പ്രത്യേകം ചടങ്ങുകള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: