തിരുവനന്തപുരം: ഇനാലിൽ തടവിലായ മലയാളികളടങ്ങിയ മത്സ്യതൊഴിലാളി സംഘത്തെ മോചിപ്പിക്കാൻ നടപടി തുടങ്ങിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. മത്സ്യ തൊഴിലാളികൾ ഇറാന്റെ കസ്റ്റഡിയിൽ ഉള്ളതായുള്ള വിവരം സ്ഥിരീകരിച്ചു.
ഇറാൻ വിദേശകാര്യ ഡയറക്ടർ ജനറലുമായി ഇറാനിലെ ഇന്ത്യൻ അമ്പാസിഡർ കൂടിക്കാഴ്ച നടത്തി. തടവിലുള്ളവരെ നേരിട്ട് കാണാൻ ഇന്ത്യൻ എംബസി സമയം ചോദിച്ചിട്ടുണ്ട്. നേരിട്ട് കണ്ട ശേഷം മോചിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: