പാലക്കാട്: സംസ്ഥാനത്തെ റോഡുകളില്‍ എഐ ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമായതോടെ തപാല്‍ വകുപ്പിനും വരുമാന വര്‍ധനവ്. ഇക്കഴിഞ്ഞ അഞ്ചുമുതലാണ് സംസ്ഥാനത്ത് 726 എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്. ഇതുവഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ തലസ്ഥാനത്ത് സജ്ജമാക്കിയ കേന്ദ്രത്തില്‍ പരിശോധിച്ച ശേഷമാണ് ഉടമസ്ഥര്‍ക്ക് തപാലില്‍ പിഴ അടയ്ക്കാനുള്ള ചലാന്‍ അയക്കുക. ഒരു ഇടപാടിന് 20 രൂപയാണ് ചാര്‍ജ്. അതിനാല്‍ തപാല്‍ വകുപ്പിന് ഓരോ മാസവും നല്ലൊരു തുക ലഭ്യമാകും.
15 ദിവസത്തിനിടെ 49193 നോട്ടീസുകളാണ് അയച്ചത്. ഇതില്‍ പാലക്കാടാണ് കൂടുതല്‍ 5293. കുറവ് ഇടുക്കിയിലും (806). ചലാനോടൊപ്പം വാഹന ഉടമകള്‍ക്ക് എസ്എംഎസ് വഴിയും സന്ദേശം എത്തുന്നതാണ്. ആര്‍ടി ഓഫീസിലോ ഓണ്‍ലൈനിലോ പിഴ തുക അടയ്ക്കാം.
ക്യാമറ സജ്ജമായ ആദ്യദിനത്തില്‍ 28891 നിയമലംഘനങ്ങളാണ് കണ്ടത്. കൂടുതല്‍ കൊല്ലത്തും കുറവ് മലപ്പുറത്തും. എഐ ക്യാമറകള്‍ക്ക് പുറമെ ദേശീയ സംസ്ഥാന-പാതകളില്‍ നേരത്തെ സ്ഥാപിച്ചിട്ടുള്ള സ്പീഡ് ക്യാമറകള്‍ വഴിയും നിയമലംഘനങ്ങള്‍ക്ക് പിഴ അടയ്ക്കേണ്ടിവരും. സര്‍ക്കാരിന് കോടികളുടെ വരുമാനമുണ്ടാകുമ്പോള്‍ തപാല്‍ വകുപ്പിനും അതിന്റെ നേട്ടം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: