തിരുവല്ല: സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ നടന്ന പാമ്പിന് വിഷം കടത്തലില് കൂടുതല്‍ അന്വേഷണം തുടങ്ങി. ഉറവിടം സംബന്ധിച്ച വ്യക്തത ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിലാണ് വനംവകുപ്പും പോലീസും അന്വേഷണം നടക്കുന്നത്.
അരുവാപ്പുലം മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, കോന്നി ഇരവോണ്‍ സ്വദേശി പാഴൂര്‍ പുത്തന്‍ വീട്ടില്‍ ടി.പി. കുമാര്‍ (63), തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വടക്കേവീട്ടില്‍ ബഷീര്‍ (58) എന്നിവരെയാണ് കഴിഞ്ഞദിവസം പാമ്പിന്‍വിഷവുമായി പോലീസ് പിടികൂടിയത്.പാമ്പിന്‍വിഷം മലപ്പുറം സ്വദേശിക്ക് വില്‍ക്കാനായി എത്തിച്ചതാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.
മുമ്പും ഇവര്‍ സമാന കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസമാണ് രണ്ട് കോടിയോളം രൂപയുടെ പാമ്പിന് വിഷവുമായി ഇവര്‍ മലപ്പുറം കൊണ്ടോട്ടി പൊലീസിന്റെ പിടിയിലാകുന്നത്. മലപ്പുറത്തുള്ള ഒരാള്‍ക്ക് വില്‍ക്കുന്നതിനാണ് സംഘം പാമ്പിന് വിഷവുമായി കൊണ്ടോട്ടിയില്‍ എത്തിയതെന്നാണ് വിവരം. കൊണ്ടോട്ടിയിലെ ഒരു ലോഡ്ജില്‍ വച്ചാണ് പൊലീസ് മൂവരേയും കസ്റ്റഡിയില്‍ എടുത്തത്.
ഫ്ളാസ്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാമ്പിന് വിഷം. മൂവര്‍ സംഘത്തിന് വിഷം നല്‍കിയത് ആരെന്നും പോലീസ് കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലോഡ്ജില്‍നിന്ന് മൂവരെയും പിടികൂടിയത്. കണ്ടെടുത്തത് പാമ്പിന്വിഷമാണോയെന്ന് ഉറപ്പാക്കേണ്ടതുണ്ട്. കേസ് വനം വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതായതുകൊണ്ടാണ് വനം വകുപ്പിന് കൈമാറുന്നത്. എഫ്.അെഎ.ആര്. അടക്കമുള്ള രേഖകള്‍ അടുത്തദിവസം കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: