Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

കൈതോലപ്പായയും പഴമുറവും

പഴമുറം കൊണ്ടു സൂര്യനെ മറയ്‌ക്കാമെന്നു ധരിച്ചതുപോലെ സിപിഎമ്മിന്റെ നേതൃനിരയില്‍ സംശുദ്ധ ജീവിതം നയിക്കുന്ന നേതാക്കന്മാരെ കളങ്കപ്പെടുത്താമെന്ന് ആരു വിചാരിച്ചാലും നടക്കില്ലെന്നുറച്ച അഭിപ്രായമാണദ്ദേഹത്തിന്. കൈതോലപ്പായയും പഴമുറവും അങ്ങിനെ സജീവചര്‍ച്ചയാവുകയാണ്. പണ്ട്, ചെമ്പില്‍ സ്വര്‍ണം കൊണ്ടുപോയെന്നതു പോലെ എന്തെല്ലാം തോന്ന്യാസം പറഞ്ഞിട്ടുണ്ടെന്നും ഗോവിന്ദന്റെ ഭാഷ്യം.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Jul 1, 2023, 05:00 am IST
inArticle

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമെതിരെ അതിശക്തമായ ആരോപണമാണ് നിലനില്‍ക്കുന്നത്. സുധാകരന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. സതീശന്‍ അത്രത്തോളമെത്തിയില്ലെങ്കിലും ആരോപണത്തില്‍ ഉറച്ചുതന്നെ നില്‍ക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍- ‘ഇയാളെ മാഷെന്ന് വിളിക്കാന്‍ തന്നെ ലജ്ജിക്കുന്നു’ എന്നാണ് സുധാകരന്‍ പറഞ്ഞത്. സതീശന്‍ അങ്ങിനെ പറയേണ്ട സാഹചര്യം എത്തിയില്ല. എത്തിയാല്‍ അതുക്കുംമേലെ പറഞ്ഞാലും അത്ഭുതപ്പെടാനില്ല.

സുധാകരനും സതീശനും എതിരെ നടപടിയും ആരോപണവുമായി മുന്നേറുമ്പോള്‍ വീണുകിട്ടിയ കോടാലിയാണ് കൈതോലപ്പായയില്‍ പൊതിഞ്ഞ പണം. അതുപറഞ്ഞ ജി. ശക്തിധരന്‍ കോണ്‍ഗ്രസിന്റെ കോടാലിക്കൈയാണെന്ന് എന്തായാലും സിപിഎം ഇതുവരെ പറഞ്ഞിട്ടില്ല, പറയുമായിരിക്കാം. അത്രയും പകയും വിദ്വേഷവും ശക്തിധരനെതിരെ സിപിഎം ചൊരിയുകയാണ്. ഏതായാലും ശക്തിധരന്റെ ആരോപണങ്ങളെ മിതമായ ഭാഷയിലേ ഇ.പി.ജയരാജന്‍ തള്ളിപ്പറഞ്ഞുള്ളൂ. ‘ശക്തിധരന്‍ ഒരു പരാതിയും സിപിഎമ്മിനെതിരെ ഉന്നയിച്ചില്ല. വ്യാഖ്യാനങ്ങളും  വിശദീകരണങ്ങളും മാത്രം. പറഞ്ഞ കാര്യങ്ങളെല്ലാം അടിസ്ഥാനരഹിതം, അത്രമാത്രം. ജയരാജന്‍ പറഞ്ഞത് സാന്റിയാഗോ മാര്‍ട്ടിന്റെ രണ്ടുകോടി വാങ്ങിയതിന്റെ കുറ്റബോധം കൊണ്ടാണോ എന്തോ!

കൈതോലപ്പായയില്‍ പണം കടത്തിയെന്ന ആരോപണം അന്വേഷിക്കണമെന്ന് ബെന്നി ബെഹനാന്‍ എം.പി ഡിജിപിക്ക് രേഖാമൂലം പരാതി നല്‍കിയെങ്കിലും പോലീസ് ഇതുവരെ നടപടികളിലേക്കു കടന്നില്ല. എംപിയുടെ പരാതി ഡിജിപി അനില്‍കാന്ത് കഴിഞ്ഞദിവസം എഡിജിപി എം.ആര്‍.അജിത്കുമാറിനു കൈമാറിയിരുന്നു. പരാതിയില്‍ എന്തു ചെയ്യണമെന്ന് ഉന്നത പൊലീസുദേ്യാഗസ്ഥരുടെ കൂടിയാലോചന കഴിഞ്ഞു. എന്നിട്ടും നടപടികളിലേക്ക് കടന്നിട്ടില്ല. കടക്കേണ്ട എന്ന നിര്‍ദ്ദേശം കേട്ടാല്‍ റാന്‍മൂളാന്‍ മാത്രം അറിയുന്ന ആളിന്റെ കയ്യിലാണ് പരാതി എന്ന പരിഭവമുണ്ട്. സത്യസന്ധനാണ് പുതിയ ഡിജിപി എന്നാണ് പറയപ്പെടുന്നത്. എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കണ്ടറിയണം. അതേസമയം എം.വി.ഗോവിന്ദന്‍ ഒരുപടികൂടി കടന്ന് പറഞ്ഞു.

പഴമുറം കൊണ്ടു സൂര്യനെ മറയ്‌ക്കാമെന്നു ധരിച്ചതുപോലെ സിപിഎമ്മിന്റെ നേതൃനിരയില്‍ സംശുദ്ധ ജീവിതം നയിക്കുന്ന നേതാക്കന്മാരെ കളങ്കപ്പെടുത്താമെന്ന് ആരു വിചാരിച്ചാലും  നടക്കില്ലെന്നുറച്ച അഭിപ്രായമാണദ്ദേഹത്തിന്. കൈതോലപ്പായയും പഴമുറവും അങ്ങിനെ സജീവചര്‍ച്ചയാവുകയാണ്. പണ്ട്, ചെമ്പില്‍ സ്വര്‍ണം കൊണ്ടുപോയെന്നതു പോലെ എന്തെല്ലാം തോന്ന്യാസം പറഞ്ഞിട്ടുണ്ടെന്നും ഗോവിന്ദന്റെ ഭാഷ്യം.

അന്തസ്സോടെയും വസ്തുതാപരമായും കാര്യങ്ങള്‍ പറയുന്നതിനു പകരം അവിടെ ഫെയ്‌സ്ബുക്കില്‍ എഴുതിയിരിക്കുന്നു, ഇവിടെ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നു എന്നൊക്കെപ്പറഞ്ഞു മാധ്യമങ്ങള്‍ അജന്‍ഡ നിശ്ചയിച്ചു പുകമറ സൃഷ്ടിച്ചു ചര്‍ച്ചയ്‌ക്കു വിളിച്ചാല്‍ അതിനു കൂട്ടുനില്‍ക്കാന്‍ സഖാക്കളെ കിട്ടില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ വലതുപക്ഷ ആശയം ഉല്‍പാദിപ്പിക്കുന്ന മാധ്യമശൃംഖല കേരളത്തിലെപ്പോലെ ലോകത്തെവിടെയും ഉണ്ടാകില്ലെന്നും ഗോവിന്ദന്റെ പരിഭവം.

‘ഓലപ്പാമ്പു കാട്ടി സിപിഎമ്മിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചാല്‍ വഴങ്ങാന്‍ മനസ്സില്ല. ഇപ്പോള്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കെതിരെ അവിടെയും ഇവിടെയുമുള്ള ചില ആളുകളെ ഉപയോഗിച്ചു വലിയ കള്ളത്തരം പ്രചരിപ്പിക്കുകയാണ്. പുകമറ സൃഷ്ടിച്ചു പാര്‍ട്ടിയെ കരിവാരിത്തേക്കാമെന്നാണു മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റുമെല്ലാം കരുതുന്നതെങ്കില്‍ വരികള്‍ക്കിടയില്‍ വായിക്കാന്‍, കാണുന്നതിനപ്പുറം കാണാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഇന്നു ശേഷിയുണ്ട് എന്ന കാര്യം മറക്കണ്ട’ എന്ന മുന്നറിയിപ്പും നല്‍കുകയാണ് ഗോവിന്ദന്‍. ഇതെല്ലാം കാണുമ്പോള്‍ ജി.ശക്തിധരന്റെ ഫേസ് ബുക്ക് കുറിപ്പ് ഓര്‍ത്തുപോകുന്നു. ദീര്‍ഘമായ ആ കുറിപ്പിലെ ചിലഭാഗങ്ങള്‍:

‘… ഞാന്‍ മലയിന്‍കീഴ് പോലീസ് സ്‌റ്റേഷനില്‍ പലവട്ടം നേരില്‍ പോയി പരാതി സമര്‍പ്പിച്ചിട്ടും മൊഴികൊടുത്തിട്ടും  സൈബര്‍ വിഭാഗത്തില്‍ പരാതി എഴുതിക്കൊടുത്തിട്ടും  ഫലമുണ്ടായില്ല. നീതി നിര്‍വഹിക്കപ്പെടില്ല എന്ന് അറിയുമ്പോള്‍, അതും  ഒരു ഒളിയുദ്ധത്തില്‍,  ഒരു കുടുംബം എത്ര നിസ്സഹായാവസ്ഥയില്‍  ചെന്നുപെടുന്നു എന്നത് ഒരാള്‍ക്ക് അനുഭവിക്കുമ്പോഴേ മനസ്സിലാകൂ.

പാര്‍ട്ടി നേതൃത്വത്തിന്റെ ഒത്താശയോടെ എന്റെ കുടുംബത്തെ അപമാനിക്കുമ്പോള്‍ എന്റെ കൂടെപ്പിറപ്പു പോലെ ഉള്ള ഒരാള്‍ക്ക് ഒരു ദുഖവുമില്ല? പാര്‍ട്ടിയിലെ അടിമത്വം അങ്ങിനെയാണ്. ആ നേതാവിനും ഒരു മകള്‍ ഉണ്ട്. എത്ര ദുഃഖഭാരത്തോടെയാണ് ഞാന്‍ എന്റെ മക്കളുടെയും  ഭാര്യയുടെയും കഥ വിവരിക്കുന്നതെന്ന് തിരിച്ചറിയാനുള്ള വിവേകബുദ്ധി അദ്ദേഹത്തിനുമുണ്ടായില്ല. ഭയമാണ് അദ്ദേഹത്തിനും.  

1994 ജൂണ്‍ 30നായിരുന്നു എന്റെ അച്ഛന്റെ മരണം.  അന്ന്  അനുശോചനം അറിയിക്കാന്‍ വിവിധ തുറകളില്‍പ്പെട്ട വന്‍ ജനാവലി  എന്റെ വീട്ടില്‍ എത്തിയിരുന്നു. അക്കൂട്ടത്തില്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ട് ശ്രീ കെ.ജി.മാരാര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ തൊട്ടടുത്ത് ഇരുന്നത് സഖാവ് ഇ.കെ.നായനാര്‍ ആയിരുന്നു. മനസ്സ് വീര്‍പ്പുമുട്ടുന്നുണ്ടാകുന്നത് കാരണമാകാം, മാരാര്‍ജി നായനാരെ ഓര്‍മ്മിപ്പിക്കുന്നത് കേട്ടു. ‘ഞാന്‍ ഈ വീട്ടില്‍ മുമ്പൊരു പാതിരാത്രി വന്നിരുന്നു നായനാരെ’. ഞാനും നായനാരും ഒരേപോലെ മാരാര്‍ജിയുടെ മനസ്സ് കൂടുതല്‍ തുറക്കരുതേ എന്ന് ആഗ്രഹിച്ചുപോയി. എന്തെന്നാല്‍ ആ രാത്രിയില്‍ കണ്ണൂരില്‍ സ്‌കോര്‍ ബോര്‍ഡില്‍ ചത്തുമലച്ചവരുടെ എണ്ണം ഏഴോ എട്ടോ എത്തിയിരുന്നു.

ഒരു മനുഷ്യസ്‌നേഹിക്കു ആ ദിവസം ട്രിവാന്‍ഡ്രം ഹോട്ടലില്‍ കിടന്നിട്ട് ഉറക്കം വന്നില്ല. അദ്ദേഹത്തിന്റെ പേരാണ് മാരാര്‍ജി. എന്റെ വീട്ടില്‍ ഇരുന്നു അരമണിക്കൂറോളം നേരം സംസാരിക്കുമ്പോഴും മാരാര്‍ജി  കണ്ണ് തുടച്ചുകൊണ്ടേയിരുന്നു. നേരം  വെളുത്തോട്ടെ;  ആദ്യ ബസില്‍ തന്നെ എകെജി സെന്ററില്‍ പോകാമെന്ന് വാക്കുകൊടുത്തു  പിരിഞ്ഞു. രാവിലെ   ചെന്നപാടെ നായനാരോട് രാത്രി നടന്ന സംഭാഷണ വിവരം പറഞ്ഞപ്പോള്‍ ഒരു കുട്ടിയെപ്പോലെ കരയുകയായിരുന്നു നായനാര്‍. കൂടുതല്‍ നീട്ടുന്നില്ല. ഉച്ചയ്‌ക്ക് പ്രാദേശിക വാര്‍ത്ത  കേട്ടപ്പോള്‍ കേരളം ദീര്ഘനിശ്വാസം വിട്ടു. ‘ഇതുവരെ ഒരാളും കൊല്ലപ്പെട്ടിട്ടില്ല. കണ്ണൂര്‍ ശാന്തം’  

ആ കേരളം സൃഷ്ട്ടിച്ചത് ആരെന്ന് ഏതെങ്കിലും മലയാളി  അറിഞ്ഞിട്ടുണ്ടോ? അമേരിക്കയും സോവിയറ്റ് റഷ്യയും ഒരേ ബട്ടണില്‍ അമര്‍ത്തിയപോലെ.ഒരു ജന്മമേ ഉള്ളൂ മനുഷ്യന്. അര വയസ് മാത്രമുള്ള പേരക്കുട്ടിയെ അസഭ്യം പറഞ്ഞ പോസ്റ്റ് എം.എ.ബേബിക്ക് ഫോര്‍വേര്‍ഡ്  ചെയ്തപ്പോള്‍ കണ്ണീര്‍ മുറ്റിവീഴുന്ന ഒരു ചിഹ്‌നമായിരുന്നു പ്രതികരണം.   അദ്ദേഹത്തിന്റെ കണ്ണിലും കണ്ണീര്‍  ഊറുന്നതും പൊട്ടുന്നതും കണ്ടു…..’ അങ്ങിനെ പോകുന്നു കുറിപ്പ്.

എന്റെ വ്യക്തിപരമായ അക്കൗണ്ട് പ്രവര്‍ത്തനം മരവിപ്പിക്കുകയാണ്. ഇത് ഒരു ചുവട് പിന്നോട്ട് വെക്കലല്ല. ഫേസ് ബുക്കിലെ   എന്റെ അക്കൗണ്ട്  മരവിപ്പിച്ചാലേ  ഈ സമൂഹത്തില്‍   സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കൂ  എന്നൊരു സന്ദേശമാണ് സൈബര്‍ കാളികൂളി സംഘം  നല്‍കുന്നത്. അവരുടെ കണ്‍കണ്ട ദൈവത്തെ  ആരും   വിമര്‍ശിക്കാന്‍ പാടില്ല. വിമര്‍ശനങ്ങള്‍ക്കും  തെറ്റ് തിരുത്തലുകള്‍ക്കും  അതീതനാണ്  അവരുടെ  ദൈവം  എന്നത്  എല്ലാവരും  സമ്മതിച്ചുകൊടുക്കണം. ഇതെന്താ വെള്ളരിക്കാപട്ടണമാണോ?’

Tags: cpmകേരള കോണ്‍ഗ്രസ്ജി. ശക്തിധരന്‍കൈതോലപ്പായ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

News

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പുതിയ വാര്‍ത്തകള്‍

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.