ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ ഫെഡറേഷന് പ്രസിഡന്റ് വഌഡിമിര്‍ പുടിനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി അവലോകനം ചെയ്ത അവര്‍ പരസ്പര താല്‍പ്പര്യമുള്ള മേഖലാ , ആഗോള വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ കൈമാറുകയും ചെയ്തു.
റഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് പ്രസിഡന്റ് പുടിന് പ്രധാനമന്ത്രിയെ അറിയിച്ചു. ഉക്രെയ്നിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ, സംഭാഷണത്തിനും നയതന്ത്രത്തിനും വേണ്ടിയുള്ള തന്റെ ആഹ്വാനം പ്രധാനമന്ത്രി ആവര്‍ത്തിച്ചു. സമ്പര്‍ക്കത്തില്‍ തുടരാനും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേകവും വിശേഷാധികാരങ്ങളുള്ളതുമായ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരാനും ഇരു നേതാക്കളും സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: