കായംകുളം: വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കായംകുളത്തും, പത്തിയൂരിലും സിപിഎം പ്രതിരോധത്തിലാകുന്നു. നേതാക്കള്‍ വിഭാഗീയതയിലും, ഉള്പ്പോരിലും ഭരണത്തിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തകര്‍ സൃഷ്ടിക്കുന്ന തലവേദനയും പാര്‍ട്ടി അനുഭാവികള്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിന് കാരണമാകുന്നു .കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കായംകുളത്ത് സിപിഎമ്മിനുള്ളില്‍ നടക്കുന്ന വിഭാഗീത രൂക്ഷമായത് എംഎല്‍എയ്ക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ ഒളിഞ്ഞും തെളിഞ്ഞുമുള്ള വിമര്‍ശനങ്ങളോടെയാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍മ്പ് തന്നെ കായംകുളത്ത് സിപിഎമ്മില്‍ വിഭാഗീയതയും ഉള്‍പ്പോരും ഉടലെടുത്തിരുന്നു. രണ്ടാം തവണയും യു.പ്രതിഭ എംഎല്‍എയ്ക്ക് സ്ഥാനാര്‍സ്ഥിത്വം നല്‍കിയതോടെ ഡിവൈഎഫ്ഐയ്ക്കുള്ളില് തന്നെ എംഎല്‍എയോടുള്ള പക പോക്കല്‍ പ്രതിരോധത്തിന് തുടക്കം കുറിച്ചത്.മത തീവ്രവാദ പ്രസ്ഥാനങ്ങളിലെ ക്രിമിനലുകളെ സംരക്ഷിക്കുന്നതില്‍ ഡിവൈഎഫ്ഐ കാണിക്കുന്ന വ്യഗ്രത എംഎല്‍എ എതിര്‍ത്തത് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നത രൂക്ഷമാക്കി. കൊവിഡ് കാലഘട്ടത്തില്‍ എംഎല്‍എ കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തിയില്ലായെന്ന ഡിവൈഎഫ്ഐ ആരോപണമുന്നയിച്ചു. എന്നാല്‍ കണ്ടല്ലൂരില്‍ നടന്ന ഏരിയാ സമ്മേളനത്തില്‍ പതിഭയെ സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗമായി തെരഞ്ഞെടുത്താണ് ഇവരെ അനുകൂലിക്കുന്ന വിഭാഗം പ്രതിരോധം തീര്‍ത്തത്.
വികസന പ്രവര്‍ത്തനങ്ങളില്‍ പിന്നോക്കംപോയ എംഎല്‍എ യുടെ പ്രവര്‍ത്തനങ്ങളെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വ്യത്യസ്ത അഭിപ്രായമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. മുന്‍ എംഎല്‍എ സി. കെ.സദാശിവന് നടപ്പില്‍ വരുത്തിയ കായലോര ടൂറിസം പദ്ധതി പ്രദേശം കാടുകയറി സാമൂഹിക വിരുദ്ധരുടെ താവളമായും, ജലോത്സവ വേദി ഏത് സമയത്തും തകര്‍ന്ന് വീഴാവുന്ന നിലയിലുമാണ്. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പദ്ധതി പ്രദേശം ജനങ്ങള്‍ക്ക് ഉപകാരപ്രദമാകും വിധം സംരക്ഷിയ്ക്കാതിരിക്കുന്നതും കായംകുളത്തെ പാര്‍ട്ടിയിലെ ഗ്രൂപ്പ്കളിയുടെ ഭാഗമായിാണെന്ന ആരോപണം നിലനില്ക്കുന്നു.
യാതൊരു വിധമായ വികസന പ്രവര്‍ത്തനങ്ങളും നടത്താതെ കായംകുളത്തെ ജീര്‍ണ്ണതയിലേയ്ക്ക് തള്ളിവിടുന്ന നിലപാടാണ് പാര്‍ട്ടിയും എംഎല്‍എയും സ്വീകരിച്ചു പോരുന്നതെന്നാക്ഷേപം പാര്‍ട്ടി അണികളില്‍ ശക്തമാണ്. പാര്‍ട്ടിയുടെയും നേതാക്കളുടേയും വര്‍ഗ്ഗശത്രുക്കളായി ഇപ്പോള്‍ മാറിയിയിരിക്കുന്ന ഫെയ്സ് ബുക്ക് ഗ്രൂപ്പുകള്‍ സത്യാവസ്ഥകള്‍ തുറന്ന് പറയുമ്പോള്‍ അത് ഉള്‍ക്കൊള്ളാനാകാതെ ഇരുട്ടില്‍ തപ്പുകയാണ് നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: