വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. വര്‍ക്കല അയിരൂര്‍ സ്വദേശി നിജാസ് (31) ആണ് മരണപെട്ടത്. ഇയാള്‍ വെഞ്ഞാറമൂട്ടില്‍ കേരളവിഷന് കേബിള്‍ നെറ്റ്വര്ക്കിലെ ജീവനക്കാരനാണ്.
രാത്രി പന്ത്രണ്ടര മണിയോടുകൂടി ആളുമാനൂര്‍ വെച്ചായിരുന്നു സംഭവം. പോത്തന്‍കോട് നിന്നും വെഞ്ഞാറമൂട്ടിലേക്ക് സുഹൃത്തിനെ കൊണ്ടുവിടാന്‍ പോയ കാറിലേക്ക് റോങ്ങ് സൈഡ് കയറിവന്ന ബൈക്ക് യാത്രികന് ഇടിക്കുകയായിരുന്നു. ബൈക്ക് വന്നത് അമിത വേഗതയില്‍ ആയിരുന്നു എന്നും പറയപ്പെടുന്നുണ്ട്. ഗുരുതരമായി പരുക്കേറ്റ നിജാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: