കോഴിക്കോട്: ഓപ്പറേഷന് തീയെറ്ററില്‍ മതവസ്ത്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഏഴോളം വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന് കത്ത് നല്കിയ സംഭവം ആധുനിക കേരളത്തിന് നാണക്കേടാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണന്. ആതുര സേവനത്തില്‍ പ്രഥമ പരിഗണന നല്‍കേണ്ടത് രോഗിക്കാണെന്നിരിക്കെ അതിലേക്ക് മതവും മതചിഹ്നങ്ങളും തിരുകികയറ്റാന്‍ ചില സങ്കുചിത മനോഭാവമുള്ളവര്‍ ശ്രമിക്കുന്നത് അപകടകരമാണ്. ഇതിന് കുട പിടിക്കുന്ന എസ്എഫ്ഐയും എംഎസ്എഫും ഏത് നൂറ്റാണ്ടിന്റെ പിന്നാമ്പുറങ്ങളിലേക്കാണ് കേരളത്തെ നയിക്കാന്‍ ശ്രമിക്കുന്നത്.?
ഓപ്പറേഷന് തിയ്യറ്ററുകളില്‍ ധരിക്കേണ്ട വസ്ത്രത്തെകുറിച്ചും ചെയ്യേണ്ട കര്യങ്ങളെകുറിച്ചും അന്തരാഷ്ട്ര തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ട ധാരണകളുണ്ട്. ഇതിനെയൊന്നും മാനിക്കാതെ വെറും മതവാദത്തെ മാത്രം മുന്‍നിര്‍ത്തി രോഗികള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത ഈ ആവശ്യം പരിഗണന പോലും അര്‍ഹിക്കാത്തതാണ്. കത്തിനോടുള്ള ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രതികരണം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: