ഹ്യുസ്റ്റണ്‍: ഹിന്ദു സാമ്രാജ്യ സ്ഥാപകന്‍ ഛത്രപതി ശിവാജി എന്ന ചരിത്ര പുരുഷന്റെ ജീവിതത്തിലേക്കും പോരാട്ട വീര്യത്തിലേക്കും വെളിച്ചം വീശുന്ന ‘ഛത്രപതി’ അമേരിക്കയില്‍ അരങ്ങിലെത്തുന്നു. ഹൂസ്റ്റണിലുള്ള സൊണസ്റ്റാ ഹോട്ടലില്‍ ജൂലൈ 1 മുതല്‍ 4 വരെ നടക്കുന്ന ‘മന്ത്ര’ കണ്‍വെന്‍ഷനില്‍ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ‘ഛത്രപതി’ . ജൂലൈ 2 നാണ് നാടകത്തിന്റെ അവതരണം.
അമേരിക്കയിലെ കലാരംഗത്തു വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ശബരിനാഥ് നായര്‍ ആണ് സംവിധാനം. നിരവധി നാടകങ്ങള്‍ തികഞ്ഞ കൈയടക്കത്തോടെ വേദിയില്‍ എത്തിച്ച ശബരിയുടെ കലാ ജീവിതത്തില്‍ മറ്റൊരു പൊന്‍ തൂവല്‍ ആയിത്തീരും ഛത്രപതി’
നിരവധി നാടകങ്ങളിലൂടെ അഭിനയ സിദ്ധി തെളിയിച്ച കൃഷ്ണരാജ് മോഹനനാണ് ശിവാജി ആയി രംഗത്തു വരുന്നത്. വല്‍സ തോപ്പില്‍, സ്മിത ഹരിദാസ് . ഷിബു ദിവാകരന് തുടങ്ങി നാല്പതോളം അഭിനേതാക്കള്‍, പതിനഞ്ചു നര്‍ത്തകര്‍, കലാ മേനോന്, സുധാകര്‍ പിള്ള തുടങ്ങി ഇരുപതോളം പേര് അണിയറല്. അങ്ങനെ വലിയ ഒരു കൂട്ടായ്മയാണ് ‘ ഛത്രപതി ‘ രംഗത്ത് അവതരിപ്പിക്കുന്നത് .
ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണ്ണ ലിപികളില്‍ ആലേഖനം ചെയ്തിരിക്കുന്ന ‘ ശിവാജി ഭോസ്ലേ ‘ എന്ന വീര പുരുഷന്റെ സാമ്രാജ്യശക്തികളോടുള്ള ചെറുത്തു നില്പ്പിന്റെയൂം അചഞ്ചലമായ ദേശ സ്നേഹത്തിന്റെയും ജീവിത കഥ, ഭാരതഖണ്ഡത്തിലെ തുലനം ചാര്‍ത്താന്‍ കഴിയാത്ത ധീരമായ ഒരു കൈയൊപ്പാണ് . അതില്‍ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലെ ചില പരിച്ഛേദങ്ങള്‍ കൂടി കൂട്ടിയിണക്കിയാണ് ‘ഛത്രപതി’ വേദിയില്‍ എത്തുന്നത്
തീയറ്റര്‍ ജി ന്യൂയോര്‍ക്കിന്റെ എട്ടാമത്തെ നാടകമാണ് നിര്‍മാണം ആണ് ഛത്രപതി. അത്യാധുനിക സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ രംഗത്ത് അവതരിപ്പിക്കുന്ന ഈ മ്യൂസിക്കല്‍ ഡാന്‍സ് ഡ്രാമ ആസ്വാദനത്തില്‍ ഒരു വിസ്മയമായി മാറും. കൃഷ്ണരാജ് മോഹനനാണ് ശിവാജി ആയി രംഗത്തതു വരുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: