കോഴിക്കോട്: മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഓപ്പറേഷന് തീയറ്ററില്‍ കയറുമ്പോള്‍ ഇസ്ലാമിക മതവേഷങ്ങള്‍ ധരിക്കണമെന്ന് ആവശ്യപ്പെടുന്നത് സമുദായത്തെ അന്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് പെട്രോള്‍ ഒഴിച്ചുകൊടുക്കുന്ന പണിയാണെന്ന് ഷുക്കൂര്‍ വക്കീല്‍. ദയവ് ചെയ്ത് ഇത്തരം വാദങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പിന്തിരിയണമെന്നും ഷുക്കൂര്‍ വക്കീല്‍ ആവശ്യപ്പെട്ടു.
പെണ്മക്കള്ക്ക് തന്റെ സ്വത്തില്‍ തുല്ല്യ അവകാശം ലഭിയ്ക്കാന്‍ ഭാര്യയെ രണ്ടാമത് രജിസ്റ്റര്‍ വിവാഹം ചെയ്ത് വിവാദത്തിലായ വ്യക്തിയാണ് അഭിഭാഷകനായ ഷുക്കൂര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ഏഴ് മുസ്ലിം വിദ്യാര്‍ത്ഥിനികളാണ് ഈ ആവശ്യം കഴിഞ്ഞ ദിവസം ഉയര്‍ത്തിയത്.
ഈ ആവശ്യത്തെ എതിര്‍ത്ത് ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്) സംസ്ഥാന സമിതി രംഗത്ത് വന്ന് കഴിഞ്ഞു. ഹിജാബ് അനുവദിക്കാനാകില്ലെന്നും രോഗികളുടെ സുരക്ഷയ്ക്ക് തിയറ്ററുകളില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കണമെന്നുമാണ് ഐഎംഎ ആവശ്യപ്പെടുന്നത്.
മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഓപ്പറേഷന് തിയറ്ററില്‍ അവരുടെ മതവും വിശ്വാസവും പ്രത്യക്ഷമാകുന്ന വേഷങ്ങള്‍ ധരിയ്ക്കണമെന്ന വാദം ആര്‍ക്കാണ് ഗുണ ചെയ്യുകയെന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ ചോദിയ്ക്കുന്നു. ഏകീകൃത സിവില്‍ നിയമം നടപ്പാക്കി ഇന്ത്യയ്ക്ക് ആധുനകി മുഖം സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി മോദി ശ്രമിയ്ക്കുന്നതിനിടയിലാണ് ഏഴ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ ഓപ്പറേഷന് തിയറ്ററില്‍ ഹിജാബ് ധരിയ്ക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: