തിരുവനന്തപുരം: അധ്യാപക നിയമനത്തിന് കെ വിദ്യ വ്യാജരേഖ ചമച്ചത് മൂന്ന് വര്‍ഷമായി സുഹൃത്തായിരുന്ന പെണ്‍കുട്ടിയുടെ ജോലി തട്ടിയെടുക്കാനെന്ന് മൊഴി നല്കി. യോഗ്യത അനുസരിച്ച് , യഥാര്‍ത്ഥത്തില്‍ കരിന്തളം കോളജില്‍ അധ്യാപന ജോലി കിട്ടേണ്ടത് വിദ്യയുടെ സുഹൃത്തായ കെ. രസിതയ്ക്കാണ്.
മാതമംഗലം സ്വദേശി കെ രസിതയും വിദ്യയും മൂന്ന് വര്‍ഷമായി സുഹൃത്തുക്കളാണ്. കാലടി സംസ്കൃത സര്‍വകലാശാലയില്‍ കെ വിദ്യയുടെ സീനിയറായിരുന്നു നന്നായി പഠിക്കുമായിരുന്ന രസിത.
2021യില്‍ കരിന്തളം കോളജില്‍ ഇരുവരും അഭിമുഖത്തിനെത്തിയത് ഒരുമിച്ചാണ്. കരിന്തളത്ത് രസിത അഭിമുഖത്തിന് എത്തുമെന്ന് അറിഞ്ഞതിനാലാണ് കെ. വിദ്യ വ്യാജരേഖ ചമച്ചത്. കാരണം രണ്ട് വര്‍ഷത്തെ അധ്യാപന പരിചയമുണ്ടെന്ന് വ്യാജരേഖ കാണിച്ചാല്‍ കെ. രസിതയെ പിന്തള്ളി ജോലി ഉറപ്പാക്കാമെന്ന് കെ. വിദ്യയ്ക്കറിയാമായിരുന്നു. രസിതയെ മറികടക്കാനാണ് രണ്ടു വര്‍ഷം മഹാരാജാസ് കോളെജില്‍ പഠിപ്പിച്ചതായ വ്യാജ അധ്യാപന പരിചയ സര്ട്ടിഫിക്കറ്റുണ്ടാക്കിയതെന്ന് വിദ്യ പൊലീസിന് മൊഴി നല്കി.
സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് ഫോണിലൂടെയാണെന്നും ഫോണ്‍ പിന്നീട് കേട് വന്നതിനാല്‍ ഉപേക്ഷിച്ചുവെന്നും വിദ്യ നേരത്തെ നീലേശ്വരം പൊലീസില്‍ മൊഴി നല്‍കിയിരുന്നു. വ്യാജരേഖ ഉണ്ടാക്കിയത് മൊബൈല്‍ ഫോണില്‍ ആണെന്നും അതിന് ആരുടേയും സഹായമില്ലെന്നും ഇതിന്റെ അസ്സല് രേഖ നശിപ്പിച്ചുവെന്നും വിദ്യ പൊലീസിനോട് സമ്മതിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: