Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഗുരുവായൂര്‍ കേശവനരികിലേക്ക്, നന്ദിനിക്കുട്ടി വീണ്ടുമെത്തി

ആനക്കഥകളിലെ രാജകുമാരനെന്ന് വിശ്വവിഖ്യാതി നേടിയ ഗുരുവായൂര്‍ കേശവന്റെ ജീവചരിത്രം അഭ്രപാളിയിലാക്കിയ സംവിധായകന്‍ ഭരതന്റെ മനോഹര ചലചിത്രകാവ്യത്തില്‍, ഗുരുവായൂര്‍ കേശവന്റെ പ്രിയ തോഴിയായി വേഷമിട്ട് ആസ്വാദക ഹൃദയത്തെ ത്രസിപ്പിച്ച നടി ജയഭാരതി ഗുരുവായൂര്‍ ദേവസ്വം ഗസ്റ്റ്ഹൗസ് വളപ്പിലെ കേശവന്റെ പൂര്‍ണകായ പ്രതിമക്കു മുന്നിലെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 06:43 pm IST
in Thrissur
നടി ജയഭാരതി ഗുരുവായൂര്‍ ദേവസ്വം ഗസ്റ്റ്ഹൗസ് വളപ്പിലെ കേശവന്റെ പൂര്‍ണകായ പ്രതിമക്കു മുന്നില്‍

നടി ജയഭാരതി ഗുരുവായൂര്‍ ദേവസ്വം ഗസ്റ്റ്ഹൗസ് വളപ്പിലെ കേശവന്റെ പൂര്‍ണകായ പ്രതിമക്കു മുന്നില്‍

കെ. വിജയന്‍ മേനോന്‍

ഗുരുവായൂര്‍: ആനക്കഥകളിലെ രാജകുമാരനെന്ന് വിശ്വവിഖ്യാതി നേടിയ ഗുരുവായൂര്‍ കേശവന്റെ ജീവചരിത്രം അഭ്രപാളിയിലാക്കിയ സംവിധായകന്‍ ഭരതന്റെ മനോഹര ചലചിത്രകാവ്യത്തില്‍, ഗുരുവായൂര്‍ കേശവന്റെ പ്രിയ തോഴിയായി വേഷമിട്ട് ആസ്വാദക ഹൃദയത്തെ ത്രസിപ്പിച്ച നടി ജയഭാരതി ഗുരുവായൂര്‍ ദേവസ്വം ഗസ്റ്റ്ഹൗസ് വളപ്പിലെ കേശവന്റെ പൂര്‍ണകായ പ്രതിമക്കു മുന്നിലെത്തി. 

1976 ഡിസംബര്‍ രണ്ടിന്‌  ചരിഞ്ഞ ഗജരാജാവ് ഗുരുവായൂര്‍ കേശവന്റെ ചരിത്രകഥ 1977 ല്‍ സംവിധായകന്‍ ഭരതന്‍ ചലച്ചിത്ര കാവ്യമാക്കിയപ്പോള്‍, ആ സിനിമയില്‍ നന്ദിനിക്കുട്ടിയായി വേഷമിട്ടാണ് ജയഭാരതി പ്രേക്ഷകരെ ഹരംകൊള്ളിച്ചത്. പ്രതിമ സ്ഥാപിക്കുന്നതിനു മുമ്പ്, കേശവന്‍ അന്ത്യവിശ്രമം കൊണ്ട സ്ഥലത്തുവെച്ചു തന്നെയായിരുന്നു, സിനിമയില്‍ കേശവന്റെ അന്ത്യകര്‍മവും ചിത്രീകരിച്ചത്. അരനൂറ്റാണ്ട് മുമ്പ് ചിത്രീകരിച്ച അതേ സ്ഥലത്തുവെച്ചു തന്നെ കേശവ പ്രതിമക്കു മുന്നില്‍ ജയഭാരതി തന്റെ പൂര്‍വ്വകാല ഓര്‍മകളും അയവിറക്കി. ഒരുനിമിഷം വികാരഭരിതയായി. നിറകണ്ണുകളോടെ ഉണ്ടശര്‍ക്കരയുമായി ചേതനയറ്റ കേശവനരികിലെത്തി കണ്ണൂനീര്‍ പൊഴിച്ച് മൃതശരീരത്തില്‍ ശര്‍ക്കര വെയ്‌ക്കുന്ന നന്ദിനിക്കുട്ടിയെ അനശ്വരമാക്കിയ ജയഭാരതി, അതും ഓര്‍ത്തെടുത്തു. കഴിഞ്ഞദിവസം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയപ്പോള്‍, മറക്കാനാകാത്ത ആ ഓര്‍മ സമ്മാനിച്ച കേശവന്റെ പൂര്‍ണകായ പ്രതിമയില്‍ കണ്ണുനട്ട് അല്‍പനേരം നിന്നു.  

കലയും, വ്യവസായവും ഇണക്കിച്ചേത്ത് ഭരതന്റെ സംവിധാന മികവില്‍ പ്രണയവും, വിരഹവും, വേദനയും ചാലിച്ചുചേര്‍ത്ത ഗുരുവായൂര്‍ കേശവനിലെ നന്ദിനിക്കുട്ടി, ഇന്നും പ്രേക്ഷക മനസുകളില്‍ മായാത്ത നിറച്ചാര്‍ത്തോടെയാണ് നിറഞ്ഞുനില്‍ക്കുന്നത്. പി. ഭാസ്‌കരന്റെ വരികള്‍ക്ക് ദേവരാജന്‍ മാസ്റ്റര്‍ ഈണം നല്‍കിയ മനോഹര ഗാനങ്ങള്‍, ഇന്നും മലയാളികളുടെ മനസില്‍ മായാതെ നില്‍ക്കുന്നു. ഗുരുവായൂര്‍ ദേവസ്വം ശ്രീവത്സം ഗസ്റ്റ്ഹൗസിലെത്തിയ ജയഭാരതിയെ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കേശവന്‍ ശതാബ്ദിയുടെ സ്മരണക്കായി ദേവസ്വം നടത്തിവരുന്ന ‘കേശവീയം 2023’ പരിപാടിയുടെ ലോഗോ, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയനും ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്‍ നിലവിളക്കും ജയഭാരതിക്ക് ഉപഹാരമായി സമ്മാനിച്ചു. ക്ഷേത്രത്തില്‍ ദീപാരാധനയും കണ്ടാണ് ജയഭാരതി മടങ്ങിയത്.  

Tags: guruvayur templeGuruvayoor Kesavanജയഭാരതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ.വി. ഗോപിനാഥ് ​ഗുരുവായൂർ ദേവസ്വം ചെയർ‌മാൻ; 48 വര്‍ഷത്തിന് ശേഷം ദേവസ്വം ഭരണസമിതിയിലേക്ക് വനിതാ അംഗവും

Kerala

ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി രാമൻ നമ്പൂതിരിയുടെ സസ്പെന്‍ഷന്‍ 100 ദിവസം പിന്നിടുമ്പോള്‍ കാരണമറിഞ്ഞാല്‍ ഭക്തന്റെ രക്തം തിളയ്‌ക്കും

Kerala

ഗുരുവായൂരില്‍ ഇന്നലെ നടന്നത് 266 വിവാഹങ്ങള്‍

Kerala

ഗുരുവായൂർ – തിരുനാവായ റെയിൽവേ പാത എന്ന സ്വപ്നത്തെ സജീവമാക്കിയ സുരേഷ് ഗോപി എംപിയ്‌ക്ക് അഭിനന്ദനപ്രവാഹം

Thrissur

ഗുരുവായൂരപ്പന് വഴിപാടായി 300 CC ടിവിഎസ് അപ്പാച്ചെ ആർടിഎക്സ് ബൈക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.