പഴയങ്ങാടി: മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടി പുഴയില്‍ നിര്‍മ്മിക്കുന്ന ബോട്ട് റെയ്സ് ഗ്യാലറിയുടെയും ഫ്ലോട്ടിംഗ് റസ്റ്റോറന്റിന്റെയും പ്രവൃത്തി അനിശ്ചിതത്വത്തില്‍. പ്രവൃത്തി ആരംഭിച്ചത് മുതല്‍ വിവാദങ്ങളില്‍പ്പെട്ടതോടെ ഹൈക്കോടതിയുടെ സ്റ്റേ പ്രകാരമാണ് പ്രവര്‍ത്തി നിര്‍ത്തി വെക്കേണ്ടണ്ടി വന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് പ്രവര്‍ത്തി ആരംഭിച്ചത്. ഗ്യാലറി നിര്‍മ്മിക്കുന്നതിന് വേണ്ടണ്ടി തൂണുകള്‍ നിര്‍മ്മിക്കാനായി പുഴയില്‍ ചരല് മണല്‍ ഇട്ട് നികത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കാരണം.
ഇതിനിടെ പരിസ്ഥിതി പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ തളിപ്പറമ്പ് ആര്.ഡി.ഒ സ്ഥലം സന്ദര്‍ശിക്കുകയും 20 ദിവസം കൊണ്ടണ്ട് തൂണുകളുടെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് മണ്ണ് നീക്കം ചെയ്യാം എന്ന കരാറുകാരന്റെ ഉറപ്പിന് മേല്‍ പ്രവര്‍ത്തി പുനരാംഭിച്ചെങ്കിലും മാടായിലെ പരിസ്ഥിതി പ്രവര്‍ത്തകനായ ചന്ദ്രാംഗതന്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിക്കുകയുമായിരുന്നു. ആറ് മാസമായിട്ടും സര്‍ക്കാരിന് സ്റ്റേ നീക്കം ചെയ്യുവാന്‍ സാധിക്കാത്തതിനാല്‍ പ്രവര്‍ത്തി അനിശ്വിതമായി കിടക്കുകയാണ്. പഴയങ്ങാടി മുട്ടുകണ്ടി ഏഴോം റോഡില്‍ റിവര്‍വ്യൂ പാര്ക്കിന് സമീപത്താണ് പദ്ധതി നടപ്പിലാക്കാന്‍ തുടങ്ങിയത്.
ബോട്ട് റെയ്സ് ഗ്യാലറിക്ക് 2.87 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. പഴയങ്ങാടി വള്ളംകളി സൗകര്യപ്രദമായി വീക്ഷിക്കാന്‍ സാധിക്കുന്ന രീതിയിലാണ് നിര്‍മ്മാണം വിഭാവനം ചെയ്തത്. 65 മീറ്റര്‍ നീളവും 2 മീറ്റര്‍ വീതിയിലും പണിയുന്ന ഗ്യാലറിയില്‍ 500 പേര്‍ക്ക് ജലോത്സവം വീക്ഷിക്കാനും മറ്റവസരങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് പുഴയുടെ ഭംഗി ആസ്വദിക്കാനും കഴിയും. ഫ്ലോട്ടിംഗ് റസ്റ്റോറന്റ് പ്രവൃത്തിക്ക് 1.88 കോടി രൂപയാണ് ഭരണാനുമതി ലഭിച്ചത്.
കരയില്‍ നിന്നും 9 മീറ്റര്‍ അകലത്തില്‍ ജലോപരിതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലക്ക് 3000 ചതുരശ്ര അടി വിസ്തീര്ണ്ണമുണ്ടണ്ട്. 1600 ചതുരശ്ര അടി പൂര്‍ണ്ണമായും ഭക്ഷണശാലക്കായി വിനിയോഗിക്കാന്‍ സാധിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ടൂറിസം വികസനത്തിന്റെ പുതിയ സാധ്യതകള്‍ തുറക്കുകയാണ് പ്രസ്തുത പദ്ധതികള്‍ എന്നായിരുന്നു സര്‍ക്കാര്‍ വാദം. വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെല് ആണ് ഇരു പ്രവൃത്തികളുടെയും നിര്‍വഹണ ഏജന്‍സി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: