തിരുവനന്തപുരം: അമ്മ സംഘടനയ്ക്ക് രാജിക്കത്ത് കൊടുത്തതിന് ശേഷം രാജി വെയ്ക്കരുതെന്ന് ആദ്യം ആവശ്യപ്പെട്ടത് നടൻ സുരേഷ് ഗോപി ആണെന്ന് ഹരീഷ് പേരടി. സുരേഷ് ഗോപിയുടെ ഫോൺകോൾ അപ്രതീക്ഷിതമായി എത്തിയതായിരുന്നുവെന്നും ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഹരീഷ് പേരടി പറഞ്ഞു.
സംഘടനയോടുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. രാജി പിൻവലിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നില്ല. അഴിച്ചു പണികൾ സംഘടനയിൽ ഉണ്ടാകണം. – അദ്ദേഹം പറഞ്ഞു.
അമ്മ സംഘടനയെ എതിർക്കുമ്പോൾ തന്നെയാണ് അമ്മയുടെ പ്രസിഡന്റ് കൂടിയായ മോഹൻലാൽ തന്നെ അദ്ദേഹത്തിന്റെ സിനിമകളിലേയ്ക്ക് ക്ഷണിക്കുന്നുണ്ട്. എനിക്ക് അമ്മ സംഘടനയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളൊക്കെയുള്ള എന്നെ മാറ്റി നിർത്തുകയും, എന്നാൽ എന്നിലെ നടനെ അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മോഹൻലാൽ. അത് അദ്ദേഹത്തിന്റെ ക്വാളിറ്റിയാണ്. – ഹരീഷ് പേരടി പറ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: