ന്യൂദല്‍ഹി: അയോധ്യയില്‍ ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പ് വിമാനത്താവളം വരുന്നു. 350 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന വിമാനത്താവളത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.
ഈ വരുന്ന സെപ്തംബറോടെ അയോധ്യ വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. എന്തായാലും രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പ് അയോധ്യയിലെ വിമാനത്താവളം തുറക്കും.
ഈ വരുന്ന ദീപാവലിയ്‌ക്ക് അയോധ്യ ക്ഷേത്രം തുറക്കുമെന്നാണ് സമിതി പ്രഖ്യാപിച്ചിരിക്കുന്നത്. 6250 ചതുശ്ര മീറ്ററിലാണ് വിസ്തൃതമായി വിമാനത്താവളം കിടക്കുന്നത്. ഒരു രാമക്ഷേത്രത്തിന്റെ രൂപത്തിലുള്ള താല്‍ക്കാലിക ടെര്‍മിനല്‍ കെട്ടിടം യാത്രക്കാര്‍ക്ക് ഒരു ആത്മീയാനുഭവം പകരും. ശ്രീരാമന്റെ ജീവിതചക്രവും ഈ ടെര്‍മിനലില്‍ യാത്രക്കാര്‍ക്ക് അനുഭവവേദ്യമാകും. മത ടൂറിസം വഴി ഈ പ്രദേശത്ത് വികസനമുണ്ടാകുന്നതിന് പുതിയ വാതായനം തുറക്കുകയാണ് രാമക്ഷേത്രത്തിലൂടെയെന്ന് ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: