ലക്‌നൗ: ഭീം ആദ്മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ അജ്ഞാതരുടെ വെടിവയ്പ്. ചെറിയ പരിക്കുകളോടെ ആസാദ് രക്ഷപ്പെട്ടു.ഉത്തര്‍പ്രദേശിലെ സഹറന്‍പൂര്‍ ജില്ലയിലാണ് സംഭവം.
വിദഗ്ധ ചികിത്സയ്‌ക്കായി ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ കാറിന് നേരെ മറ്റൊരു കാറിലെത്തിയവര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
”എനിക്ക് നന്നായി ഓര്‍മ്മയില്ല, എന്നാല്‍ എന്റെ ഒപ്പമുണ്ടായിരുന്നവര്‍ അവരെ തിരിച്ചറിഞ്ഞു. സംഭവം നടക്കുമ്പോള്‍ എന്റെ ഇളയ സഹോദരന്‍ ഉള്‍പ്പെടെ ഞങ്ങള്‍ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്-പൊലീസിന് നല്‍കിയ മൊഴിയില്‍ ആസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: