കോലാര്‍: പട്ടികജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിന് കര്‍ണാടകത്തില്‍ പിതാവ് മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി. കോലാര്‍ ജില്ലയിലാണ് സംഭവം.
കൊലപാതകവിവരം അറിഞ്ഞ് യുവതിയുടെ കാമുകന് 24 കാരനായ ഗംഗാധര്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.
ഇരുപതുകാരിയായ മകള്‍ കീര്‍ത്തിയെ കൊലപ്പെടുത്തിയ കൃഷ്ണമൂര്‍ത്തി(46) അറസ്റ്റിലായി.വിവാഹത്തിനായി ഗംഗാധര്‍ മൂര്‍ത്തിയെ സമീപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.എന്നാല്‍ പട്ടിക വിഭാഗത്തില്‍ പെട്ടയാളായതിനാല്‍ വിവാഹം സാധ്യമല്ലെന്ന് കൃഷ്ണമൂര്‍ത്തി തീര്‍ത്തു പറഞ്ഞു.
അതേസമയം, ഗംഗാധറെ തന്നെ വിവാഹം കഴിക്കണമെന്ന് കീര്‍ത്തി നിര്‍ബന്ധം പിടിക്കുകയായിരുന്നു. പിതാവുമായി വഴക്കിടുകയും ചെയ്തതോടെ പ്രകോപിതനായ മൂര്‍ത്തി മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: