പുലാപ്പറ്റ: പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മേഞ്ഞ കുടിലില്‍ നിന്നും കുഞ്ഞുമോന് കയറിക്കിടക്കാന്‍ നല്ലൊരു വീടൊരുക്കി കടമ്പഴിപ്പുറം സേവാഭാരതി. വീടിന്റെ താക്കോല്‍ കൈമാറ്റ ചടങ്ങ് ആര്‍എസ്എസ് ഒറ്റപ്പാലം ജില്ലാ സംഘചാലക് അഡ്വ. ജയറാം, സേവാഭാരതി ജില്ലാ ഉപാധ്യക്ഷന്‍ ഡോ. കെ.വി. വിജില്‍, ബിജെപി സംസ്ഥാന ജന. സെക്രട്ടറി സി. കൃഷ്ണകുമാര്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ നടക്കും.
നട്ടെല്ലിന് വയ്യാത്ത പുലാപ്പറ്റ നാലുശ്ശേരി മണിയാലില്‍ കുഞ്ഞുമോനും ഭാര്യയും ചെറിയ രണ്ടു കുട്ടികളും അടങ്ങിയ കുടുംബം താമസിച്ചിരുന്നത് ചെറിയ ടാര്പോളില് പൊതിഞ്ഞ കൂരയിലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി, സംഘപ്രവര്‍ത്തകര്‍ ഈ വീടിന്റെ ശോചനീയാവസ്ഥ കണ്ടിട്ട് കടമ്പഴിപ്പുറം സേവാഭാരതി പ്രവര്‍ത്തകര്‍ വീടുപണി ഏറ്റെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: