Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സിപിഎമ്മിലെ വിഭാഗീയത: പാലക്കാട്ട് മൂന്നുപേരെ തരംതാഴ്‌ത്തി, നടപടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തിൽ

അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ തീരുമാനം. അഞ്ച് വര്‍ഷത്തിനിടെ രണ്ടാംതവണയാണ് ശശിക്കെതിരെ അച്ചടക്ക നടപടിയുണ്ടാവുന്നത്. ജില്ലയില്‍ വിഭാഗീയതക്ക് നേതൃത്വം നല്‍കിയത് ഇവര്‍ മൂന്നു പേരുമാണെന്ന് കണ്ടെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2023, 11:01 am IST
in Palakkad

പാലക്കാട്: വിഭാഗീയ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ പി.കെ. ശശി ഉള്‍പ്പെടെ മൂന്ന് നേതാക്കളെ തരംതാഴ്‌ത്തി സിപിഎം. പി.കെ. ശശി, മുന്‍ എംഎല്‍എ വി.കെ. ചന്ദ്രന്‍ എന്നിവരെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്കും, ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സി.കെ. ചാമുണ്ണിയെ വടക്കഞ്ചേരി ഏരിയ കമ്മിറ്റിയിലേക്കുമാണ് തരംതാഴ്‌ത്തിയത്. പി.കെ. ശശി കെടിഡിസി ചെയര്‍മാനും സിഐടിയു ജില്ലാ പ്രസിഡന്റുമാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ തീരുമാനം. അഞ്ച് വര്‍ഷത്തിനിടെ രണ്ടാംതവണയാണ് ശശിക്കെതിരെ അച്ചടക്ക നടപടിയുണ്ടാവുന്നത്. ജില്ലയില്‍ വിഭാഗീയതക്ക് നേതൃത്വം നല്‍കിയത് ഇവര്‍ മൂന്നു പേരുമാണെന്ന് കണ്ടെത്തിയിരുന്നു.

ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടന്ന പുതുശ്ശേരി, എലപ്പുള്ളി, ചെര്‍പ്പുളശ്ശേരി, കൊല്ലങ്കോട് എന്നിവിടങ്ങളില്‍ ശക്തമായ വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് നടന്നത്. എലപ്പുള്ളിയിലും, പുതുശ്ശേരിയിലും കൈയ്യാങ്കളിയിലും, കസേരയേറിലും വരെ എത്തി. തുടര്‍ന്ന് ഏരിയാ കമ്മിറ്റികളുടെ യോഗം നിര്‍ത്തിവയ്‌ക്കുകയും ഉണ്ടായി. പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും പ്രമുഖര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്തു. അവരെ പിന്നീട് ഏരിയ കമ്മിറ്റികളിലേക്ക് ജില്ലാകമ്മിറ്റി തെരഞ്ഞെടുക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് വിഭാഗീയതയെക്കുറിച്ച് അന്വേഷിച്ച സംസ്ഥാന നേതാക്കളായ ആനാവൂര്‍ നാഗപ്പന്‍, കെ.കെ. ജയചന്ദ്രന്‍ എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ചെര്‍പ്പുളശ്ശേരി ഏരിയാ സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെ പി.കെ. ശശി വിഭാഗം വെട്ടിനിരത്തിയിരുന്നു. എന്നാല്‍ മത്സരിച്ചെത്തിയ 13 പേരില്‍ ഒന്‍പത് പേരെ ഒഴിവാക്കി കമ്മറ്റി പുന:സംഘടിപ്പിച്ചിരുന്നു.

ഇതിനു പുറമേ സിപിഎം ഭരണത്തിന് കീഴിലുള്ള മണ്ണാര്‍ക്കാട്ടെ സഹകരണബാങ്കുകളില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതായും, മണ്ണാര്‍ക്കാട് വിദ്യാഭ്യാസ സഹകരണ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്സല്‍ കോളേജിന് വേണ്ടി ഫണ്ട് ദുര്‍വിനിയോഗം നടത്തി എന്നും പരാതിയുണ്ട്. ശശിക്കെതിരായ പാര്‍ട്ടി ഫണ്ട് തിരിമറി പരാതിയില്‍ പിന്നീട് നടപടി സ്വീകരിക്കും.

ഇന്നലെ ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ പി.കെ. ശശി ഉള്‍പ്പെടെ വിഭാഗീയത പ്രവര്‍ത്തനം നടത്തിയ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തപക്ഷം പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് ഭൂരിഭാഗം നേതാക്കളും ഉന്നയിച്ചിരുന്നു. ഇതിനെതിരെ ശശിയെ പിന്തുണച്ച നേതാക്കളൊഴിച്ച് ഭൂരിപക്ഷം പേരും നടപടി അംഗീകരിച്ചു. എന്നാല്‍ തരംതാഴ്‌ത്തിയ നടപടിയില്‍ പ്രതികരിക്കാന്‍ ശശി തയ്യാറായില്ല. എല്ലാം നേതാക്കളോട് ചോദിക്കൂ എന്ന് മാത്രമായിരുന്നു മറുപടി. കഴിഞ്ഞദിവസം കൊല്ലങ്കോട് ഏരിയ കമ്മിറ്റിയില്‍ നിന്ന് നാല് പേരെ ഒഴിവാക്കുകയും അഞ്ച്‌പേരെ തിരിച്ചെടുക്കുകയും ചെയ്തിരുന്നു.

Tags: cpmപാലക്കാട്M.V Govindan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.