കൊച്ചി: ലൈസന്‍സ് പുതുക്കാനും മേല്‍വിലാസം മാറ്റാനും കേരളം ഈടാക്കുന്നത് 765 രൂപ. കേന്ദ്ര നിയമപ്രകാരം ഇതിനുള്ള നിരക്ക് വെറും 400 രൂപ മാത്രമാണ്.
മോട്ടര്‍ വാഹന നിയമം അനുസരിച്ച് ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട എല്ലാ ഫീസും നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണ്. ലൈസന്‍സ് പുതുക്കുന്നതിന് 200 രൂപയാണ് കേന്ദ്രം നിശ്ചയിച്ച ഫീസ്, വിലാസം കൂടി മാറ്റണമെങ്കില്‍ 200രൂപ അധികം കൊടുക്കണം. ചിപ്പ് ഘടിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡായാണ് ലൈസന്‍സ് നല്കുന്നതെങ്കില് 200 രൂപ കൂടി വാങ്ങാമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍ ചിപ് ഘടിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡിന് പകരം പിവിസി കാര്‍ഡ് നല്കി 200 രൂപ കൂടി സംസ്ഥാനം ഈടാക്കുന്നു. കേന്ദ്ര നിയമപ്രകാരം, പിവിസി കാര്‍ഡിന് പണം ഈടാക്കാന്‍ പാടില്ല. ഇതു കൂടാതെ യൂസര്‍ ഫീയായി 120, തപാല്‍ ചാര്‍ജ് ഇനത്തില്‍ 45 രൂപ എന്നിവ കൂടി നല്‍കണം. വിലാസം പുതുക്കാന്‍ മാത്രമായി 200 രൂപയാണ് കേന്ദ്രം നിശ്ചയിച്ചത്. കേരളത്തില്‍ ഈടാക്കുന്നത് 505 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: