Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സ്വാതന്ത്ര്യത്തെ ആര്‍പ്പുവിളിച്ച് വരവേറ്റയാള്‍, ഗാന്ധിജിയും ഹിമാലയവും അത്രമേല്‍ പ്രിയം

ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രമായ ദിനത്തില്‍ കൂട്ടുകാരോടൊത്ത് അര്‍ദ്ധരാത്രിയില്‍ 'ആര്‍പ്പോ' വിളിച്ച് ആഹ്ലാദം പങ്കിട്ടതിന്റെ ഓര്‍മ്മ കാണാനെത്തുന്നവരോട് ആവേശപൂര്‍വ്വം പങ്ക്‌വെക്കുമായിരുന്നു പി. ചിത്രന്‍ നമ്പൂതിരിപ്പാട്. 100 വയസ് പിന്നിട്ടപ്പോഴും ആ ഓര്‍മ്മകള്‍ക്ക് ഇന്നലെയെന്നപോലെ തിളക്കമുണ്ടായിരുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 27, 2023, 08:30 pm IST
in Article
chitran namboothirippad

chitran namboothirippad

തൃശൂര്‍: ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രമായ ദിനത്തില്‍ കൂട്ടുകാരോടൊത്ത് അര്‍ദ്ധരാത്രിയില്‍ ‘ആര്‍പ്പോ’ വിളിച്ച് ആഹ്ലാദം പങ്കിട്ടതിന്റെ ഓര്‍മ്മ കാണാനെത്തുന്നവരോട് ആവേശപൂര്‍വ്വം പങ്ക്‌വെക്കുമായിരുന്നു പി. ചിത്രന്‍ നമ്പൂതിരിപ്പാട്. 100 വയസ് പിന്നിട്ടപ്പോഴും ആ ഓര്‍മ്മകള്‍ക്ക് ഇന്നലെയെന്നപോലെ തിളക്കമുണ്ടായിരുന്നു.  

ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ ചിത്രന്‍ നമ്പൂതിരിപ്പാടിന് 25 വയസ്. മദ്രാസില്‍ നിന്ന് പഠനം കഴിഞ്ഞ് തിരിച്ചെത്തി ജന്മനാടായ മലപ്പുറം മുക്കുതലയില്‍ തുടങ്ങിയ സ്വന്തം സ്‌കൂളില്‍ മാനേജരും അധ്യാപകനുമായി പ്രവര്‍ത്തിക്കുന്ന കാലം. ഇന്ത്യ സ്വതന്ത്രമാകുമെന്നുള്ള വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് 1947 ആഗസ്ത് 14 ന് രാത്രിയില്‍ കൂട്ടുകാരോടൊപ്പം നാട്ടിലെ വായനശാലയില്‍ പെട്രോമാക്സ് കത്തിച്ച് വച്ച് ഒത്തുകൂടി. ‘ഉറങ്ങിക്കിടക്കുന്ന രാഷ്‌ട്രം ഉണരുന്നു’ എന്നുള്ള പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രസംഗം രാത്രി 12 മണിക്ക് റേഡിയോയില്‍ കേട്ടു. നെഹ്റുവിന്റെ പ്രസംഗം കഴിഞ്ഞ ഉടനെ  50 ഓളം പേരടങ്ങിയ യുവാക്കള്‍ റോഡിലിറങ്ങി ‘ആര്‍പ്പ്’ വിളിച്ച് സന്തോഷം പങ്കിട്ടു. ശബ്ദം കേട്ട് പരിസരവാസികളെല്ലാം കാര്യമറിയാതെ ഉണര്‍ന്നു. നമ്പൂതിരി വീടുകളില്‍ ആണ്‍കുട്ടി പിറന്നതിന്റെ ആഹ്ലാദമാകും ‘ആര്‍പ്പോ’ വിളിയെന്നാണ് ചിലര്‍ കരുതിയത്.  

ഗാന്ധിജിയുടെ ചിതാഭസ്മം കേരളത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ അത് ഏറ്റുവാങ്ങാന്‍ ഭാഗ്യം ലഭിച്ചതും ചിത്രന്‍ നമ്പൂതിരിപ്പാടിനായിരുന്നു. തിരുനാവായയില്‍ നിമജ്ജനം ചെയ്യാനാണ് കെ. കേളപ്പന്റെ നേതൃത്വത്തില്‍ ചിതാഭസ്മം കൊണ്ടുവന്നത്. നിമജ്ജനം കാണാന്‍ ചിത്രന്‍ നമ്പൂതിരിപ്പാടടക്കം 100 പേര്‍ പ്രത്യേകം ബസ് വിളിച്ച് പോയി. ചിതാഭസ്മവുമായെത്തിയ സമയത്ത് കേളപ്പജിയെ മാലയിട്ട് സ്വീകരിക്കാന്‍ നിശ്ചയിച്ചിരുന്നയാളെ സ്ഥലത്ത് കണ്ടില്ല. അവിടെയുണ്ടായിരുന്ന നേതാക്കളും മറ്റും കേളപ്പജിയെ ഹാരമണിയിച്ച് ചിതാഭസ്മം ഏറ്റുവാങ്ങാന്‍ നമ്പൂതിരിപ്പാടിനോട് പറഞ്ഞു. നിനച്ചിരിക്കാതെ വന്നുചേര്‍ന്ന ഭാഗ്യമെന്നാണ് എന്നും ഗാന്ധിജിയുടെ ആരാധകനായി ജീവിച്ച ചിത്രന്‍ നമ്പൂതിരിപ്പാടിന് ഇതേക്കുറിച്ച് പറയാനുണ്ടായിരുന്നത്. പിന്നീട് ഗാന്ധിജിയുടെ ചിതാഭസ്മം ശിരസിലേറ്റി നിമജ്ജന സ്ഥലത്ത് കൊണ്ടുപോയി പ്രതിഷ്ഠിച്ചു. ഗാന്ധിജിയെയും കെ. കേളപ്പനെയും പറ്റി പറയുമ്പോള്‍ ആ കണ്ണുകള്‍ ഈറനണിഞ്ഞ് തിളങ്ങുമായിരുന്നു. ചിത്രന്‍ നമ്പൂതിരിപ്പാടിനെ അത്രമേല്‍ ആകര്‍ഷിച്ചത് ഗാന്ധിജിയും ഹിമാലയവും ആയിരുന്നു. 30 തവണ ഹിമാലയ യാത്ര നടത്തിയിട്ടുള്ള ചിത്രന്‍ നമ്പൂതിരിപ്പാട് ഇനിയും ഹിമാലയത്തില്‍ പോകണമെന്ന്  ആഗ്രഹിച്ചിരുന്നു. തപോവനസ്വാമികളുടെ ഹിമഗിരി വിഹാരമാണ് നമ്പൂതിരിപ്പാടിനെ ഹിമാലയത്തിലേക്ക് ആകര്‍ഷിച്ചത്. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന് ഹിമാലയം വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. കേദാറിലും ബദരിയിലും നിരവധി തവണ പോയിട്ടുള്ള ചിത്രന്‍ നമ്പൂതിരിപ്പാട് അവിടെയുള്ള വ്യാസ ഗുഹയില്‍ ഇരുന്ന് വ്യാസരചനകള്‍ വായിക്കുക പതിവായിരുന്നു.  

 വലിയ സംഘത്തോടൊപ്പമാണ് എപ്പോഴും യാത്ര. കൂടെയുള്ളവര്‍ക്ക് ഹിമാലയത്തിന്റെ മഹത്വം, വ്യാസന്റെ കഥകള്‍, ഇന്ത്യന്‍ സംസ്‌കാരം, ചരിത്രം എല്ലാം വിശദീകരിച്ച് പറഞ്ഞുകൊടുക്കും. ചിത്രന്‍ നമ്പൂതിരിപ്പാടിനൊപ്പം ഹിമാലയ യാത്ര ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് പലരും കരുതുന്നത്. 30 തവണയും വ്യത്യസ്തങ്ങളായ അനുഭവമാണ് ഹിമാലയത്തില്‍ തനിക്ക് ഉണ്ടായതെന്ന് അദ്ദേഹം പറയുമായിരുന്നു. ഹിമാലയത്തെപ്പോലെ തന്നെ ചിത്രനെ ആകര്‍ഷിച്ച ഔന്നത്യമായിരുന്നു മഹാത്മാഗാന്ധി. ഖദര്‍ ധാരണം, ലളിതമായ ജീവിതം തുടങ്ങിയവയൊക്കെ വാര്‍ധക്യത്തിലും അദ്ദേഹം അനുവര്‍ത്തിച്ചിരുന്നു.  

Tags: himalayaസാഹിത്യകാരന്‍ചിത്രന്‍ നമ്പൂതിരിപ്പാട്‌കേരള കലാമണ്ഡലംGandhiji
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘500 വര്‍ഷം ഭരിച്ച മുസ്ലിങ്ങള്‍ക്കോ 200 വര്‍ഷത്തെ മുസ്ലിങ്ങള്‍ക്കോ ഇന്ത്യയെ ക്രിസ്തുരാജ്യമോ മുസ്ലിംരാജ്യമോ ആക്കാന്‍ കഴിഞ്ഞില്ല’

India

നെഹ്രു, ഗാന്ധി കുടുംബത്തിന്റെ പേരിലുള്ള ആശുപത്രികളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും കണക്ക് പുറത്ത് വിട്ട് കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്‍

Kerala

ഗാന്ധിജി ‘രാമൻ’ ആയതല്ല, പേരുമാറ്റത്തിന്റെ വസ്തുത ഇങ്ങനെയാണ്

India

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധി ഗോഡ്സെയെക്കുറിച്ച് പറഞ്ഞത് അറിവില്ലായ്‌മ…രാഹുലിന്റെ മണ്ടത്തരത്തിന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു

Kerala

ഗുരു തേജ് ബഹാദൂർ, ഗാന്ധിജി, ശാസ്്ത്രി… സമർപ്പിത ചേതസ്സുകൾക്ക് ആർഎസ്എസ്സിന്റെ പ്രണാമം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.